യുഎഇയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഇരട്ടിയിലേറെ വര്‍ധന

യുഎഇയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഇരട്ടിയിലേറെ വര്‍ധന
യുഎഇയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഇരട്ടിയിലേറെ വര്‍ധന. ഏപ്രിലില്‍ നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. വാര്‍ഷിക പരീക്ഷ കഴിഞ്ഞുള്ള ഇടവേളകളില്‍ നാട്ടിലേക്കു പോകുന്നവരുടെ എണ്ണം കൂടിയതും റംസാന്‍, ഈദ് എന്നിവ അടുത്തുവരുന്നതും നിരക്ക് വര്‍ധനയ്ക്ക് കാരണമായി. ഇനി മധ്യ വേനല്‍ കഴിയുന്നതുവരെ വിമാന ടിക്കറ്റ് നിരക്കിന്റെ ഗ്രാഫ് ഉയര്‍ന്നു നില്‍ക്കും.

കഴിഞ്ഞ മാസം യുഎഇയില്‍ നിന്ന് കൊച്ചിയിലേക്ക് ശരാശരി 310 ദിര്‍ഹത്തിന്റെ (6900 രൂപ) ടിക്കറ്റ് ലഭിച്ചിരുന്നത് ഇപ്പോള്‍ 650 ദിര്‍ഹത്തിന് (14621 രൂപ) മുകളിലായി. കണ്ണൂരിലേക്ക് 750 ദിര്‍ഹമാകും. നാലംഗ കുടുംബത്തിന് യാത്ര ചെയ്യാന്‍ 58486 രൂപ വരെ വരും. തിരിച്ചുവരാന്‍ ഇതിന് ഇരട്ടി തുക ചെലവാകും. പ്രവാസികള്‍ക്ക് തിരിച്ചടിയാകുകയാണ് ഈ അവസ്ഥ.

Other News in this category



4malayalees Recommends