ക്വീന്‍സ്ലാന്‍ഡിലെ പത്തേക്കറില്‍ കപ്പയും വാഴയും ; വില്‍ക്കാന്‍ മലയാളി സര്‍ക്കിള്‍ ; ഓസ്‌ട്രേലിയയിലെ മലയാളി പൊളിയാണ്

ക്വീന്‍സ്ലാന്‍ഡിലെ പത്തേക്കറില്‍ കപ്പയും വാഴയും ; വില്‍ക്കാന്‍ മലയാളി സര്‍ക്കിള്‍ ; ഓസ്‌ട്രേലിയയിലെ മലയാളി പൊളിയാണ്
ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ ടൗണ്‍സവില്ലുള്‍പ്പെടെ മലയാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കാര്‍ഷിക നേട്ടം കൊയ്ത് മലയാളി. ഓസ്‌ട്രേലിയന്‍ മലയാളിയായ കോട്ടയം സ്വദേശി ചൂരവേലില്‍ ടോണിയാണ് കപ്പ വാഴകൃഷിയില്‍ നേട്ടം കൊയ്തത്. ഓസ്‌ട്രേലിയന്‍ മല്ലു ചാനലിലൂടെയാണ് ടോണി കൃഷിയിടത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.

ക്വീന്‍സ്ലാന്‍ഡിലെ എയര്‍ എന്ന ഗ്രാമത്തിലാണ് തോട്ടം. വാഴയും കപ്പയും പ്രധാന വിളകളായി കൃഷി ചെയ്യുന്നു. മഞ്ഞള്‍, ഇഞ്ചി ,മറ്റു കിഴങ്ങ് ഇനങ്ങള്‍ എന്നിവയും വളരുന്നുണ്ട്. രണ്ടിനം കപ്പയ്‌ക്കൊപ്പം നേന്ത്രന്‍, പൂവന്‍ വാഴകളും ഓസ്‌ട്രേലിയന്‍ ഇനങ്ങളായ റോബസ്റ്റ, മങ്കി ബനാന, ലേഡി ഫിംഗര്‍ എന്നിവയാണുള്ളത്. ചാണകപ്പൊടി, കോഴിവഴം തുടങ്ങിയവയാണ് വളമായി ഉപയോഗിക്കുന്നത്.വിളവെടുത്ത ശേഷം വാഴത്തടകള്‍ വെട്ടിയരിഞ്ഞ് ചുവട്ടില്‍ ഇട്ടുകൊടുക്കുന്നതായും ടോണി വീഡിയോയില്‍ പറയുന്നുണ്ട്. ഉടമ നാട്ടില്‍ പോയിരിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വീഡിയോലില്ല.

ഓസ്‌ട്രേലിയയിലെ മലയാളി സര്‍ക്കിളില്‍തന്നെയാണ് പ്രധാനമായും വിപണനം. ഇതിനായി വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ട്. അധികമുള്ള കപ്പയും വാഴയുമൊക്കെ ഓസ്‌ട്രേലിയയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാറാണ് പതിവ്. വാഴയ്ക്കയും കപ്പയും കിലോയ്ക്ക് 5 ഡോളറിനാണ് വില്‍ക്കുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളായ വെസ്‌റ്റേണ്‍ ഓസ്‌ട്രേയ, വിക്ടോറിയ എന്നിവിടങ്ങളിലേക്ക് ഇതു കയറ്റി അയയ്ക്കുമ്പോള്‍ ഒരു കിലോയ്ക്ക് 15, 18 ഡോളര്‍ വരെ കര്‍ഷകന് ലഭിക്കുന്നു.

ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന മലയാളികള്‍ തങ്ങളുടെ കാര്‍ഷിക പാരമ്പര്യം കൈവിടാതെ പരിമിതമായ സാഹചര്യത്തില്‍ പോലും കൃഷി ചെയ്യുന്നുണ്ടെന്ന് ടോണി പറഞ്ഞു.

Other News in this category



4malayalees Recommends