അവരെ അംഗീകരിക്കണോ? തദ്ദേശീയ ജനതയെ സംബന്ധിക്കുന്ന സുപ്രധാന ചോദ്യം ഉയര്‍ത്തി 24 വര്‍ഷത്തിനിടെ ആദ്യത്തെ ഹിതപരിശോധന; ചോദ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

അവരെ അംഗീകരിക്കണോ? തദ്ദേശീയ ജനതയെ സംബന്ധിക്കുന്ന സുപ്രധാന ചോദ്യം ഉയര്‍ത്തി 24 വര്‍ഷത്തിനിടെ ആദ്യത്തെ ഹിതപരിശോധന; ചോദ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

24 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഹിതപരിശോധനയില്‍ ഉന്നയിക്കുന്ന ചോദ്യം അവതരിപ്പിച്ച് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. രാജ്യത്തെ 3.2% വരുന്ന തദ്ദേശീയ വിഭാഗങ്ങളെ ഭരണഘടന അംഗീകരിക്കണോ എന്നതാണ് ഓസ്‌ട്രേലിയക്കാരോട് ഉന്നയിക്കുന്ന ചോദ്യം.


ഹിതപരിശോധനയ്ക്കുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും. 'ഭരണഘടന ഭേദഗതി ചെയ്ത് അബോര്‍ജിനല്‍ & ടോറസ് സ്‌ട്രെയ്റ്റ് ഐലാന്‍ഡര്‍ വോയ്‌സ് ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയയിലെ ഫസ്റ്റ് പീപ്പിള്‍സിനെ അംഗീകരിക്കാനാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ ഭേദഗതിയെ നിങ്ങള്‍ അംഗീകരിക്കുമോ?', പ്രധാനമന്ത്രി പത്രസമ്മേളനത്തില്‍ ചോദ്യം പ്രഖ്യാപിച്ചു.

ഇത് ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കുന്ന ചോദ്യമാണ്, വികാരപരമായി ആല്‍ബനീസ് വ്യക്തമാക്കി. ഇതുവരെ ക്ഷമ കാണിച്ചതിന് തദ്ദേശീയ ജനതയുടെ നേതാക്കളോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

ജനങ്ങള്‍ 'യെസ്' രേഖപ്പെടുത്തിയാല്‍ അബോര്‍ജിനല്‍ & ടൊറെസ് സ്‌ട്രെയ്റ്റ് ഐലാന്‍ഡേഴ്‌സിനെ ഭരണഘടന അംഗീകരിക്കും. ഇതുവഴി തദ്ദേശീയ ജനതയുമായി ബന്ധപ്പെട്ട നയങ്ങളും, പദ്ധതികളിലും ഫെഡറല്‍ പാര്‍ലമെന്റിനെ ഉപദേശിക്കാന്‍ പ്രത്യേക സംഘവും നിലവില്‍ വരും.
Other News in this category4malayalees Recommends