മദ്യ ലഹരിയില്‍ വിമാനത്തിനുള്ളില്‍ വച്ച് യുവതിയോട് ലൈംഗീക അതിക്രമം ; ആലപ്പുഴ സ്വദേശി നെടുമ്പാശേരിയില്‍ അറസ്റ്റിലായി

മദ്യ ലഹരിയില്‍ വിമാനത്തിനുള്ളില്‍ വച്ച് യുവതിയോട് ലൈംഗീക അതിക്രമം ; ആലപ്പുഴ സ്വദേശി നെടുമ്പാശേരിയില്‍ അറസ്റ്റിലായി
വിമാനത്തിനുള്ളില്‍ വെച്ച് യുവതിയോട് ലൈംഗിക അതിക്രമം നടത്തി. ആലപ്പുഴ സ്വദേശിയായ യുവാവ് അറസ്റ്റില്‍. ആലപ്പുഴ മാവേലിക്കര നൂറനാട് അനില്‍ ഭവനില്‍ അഖില്‍ കുമാറിനെ(32) ആണ് അറസ്റ്റിലായത്. മസ്‌കറ്റില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലേക്ക് വരുകെയായിരുന്നു അഖില്‍.

മദ്യ ലഹരിയിലായിരുന്ന ഇയാള്‍ വിമാനത്തിനുള്ളില്‍ വെച്ച് കൊല്ലം സ്വദേശിനിയെ കയറിപ്പിടിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കമ്പനി അധികൃതര്‍ വിവരം നെടുമ്പാശേരി പൊലീസിന് കൈമാറി. തുടര്‍ന്ന് പൊലീസ് എത്തിയാണ് അഖില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തത്. മസ്‌കറ്റില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് പ്രതി. അവധിക്ക് നാട്ടിലേക്ക് വന്നതായിരുന്നു. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Other News in this category4malayalees Recommends