ആഴ്ചയില്‍ നാലു ദിവസം ജോലി, 30 മണിക്കൂര്‍ ; പുതിയ തൊഴില്‍ ; പുതിയ തൊഴില്‍ രീതി ഓസ്‌ട്രേലിയയില്‍ ഔദ്യോഗികമായി തുടക്കം കുറിച്ചു

ആഴ്ചയില്‍ നാലു ദിവസം ജോലി, 30 മണിക്കൂര്‍ ; പുതിയ തൊഴില്‍ ; പുതിയ തൊഴില്‍ രീതി ഓസ്‌ട്രേലിയയില്‍ ഔദ്യോഗികമായി തുടക്കം കുറിച്ചു
ഓസ്‌ട്രേലിയയില്‍ ആഴ്ചയില്‍ നാലു ദിവസം ജോലിയെന്ന രീതിയ്ക്ക് ഔദ്യോഗിക തുടക്കം. എന്റര്‍പ്രൈസ് ബാര്‍ഗെയ്‌നിങ്ങ് കരാറിന്റെ അടിസ്ഥാനത്തില്‍ ആണ് പുതിയ പരീക്ഷണം നടക്കുന്നത്.

ഓക്‌സ്ഫാം ഓസ്‌ട്രേലിയയാണ് ജീവനക്കര്‍ക്കായി പുതിയ തീരുമാനം എടുത്തത്.ആഴ്ചയില്‍ നാലു ദിവസം മുപ്പതു മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയാകും. ശമ്പളത്തില്‍ കുറവുണ്ടാകില്ല ആറു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ ആണ് കമ്പനിയുടെ തീരുമാനം.

ജീവനക്കാരുടെ മാനസിക ആരോഗ്യത്തിനും ഉത്പാദന ശേഷിക്കും ഗുണകരമാകുമെന്നാണ് പുതിയ പരീക്ഷണത്തിന് കാരണം. യുകെയില്‍ ഇതു നടപ്പാക്കിയതോടെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉത്പാദന ശേഷി ഉയരുകയും ജീവനക്കാരുടെ കുടുംബ ബന്ധവും ജോലിയുമായി നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കുകയും ചെയ്തു.

ജോലി സമയം കുറച്ച് പരമാവധി ഉത്പാദന ശേഷിയെന്നതാണ് പുതിയ പരീക്ഷണ രീതിയുടെ അടിസ്ഥാനം.

Other News in this category4malayalees Recommends