ദുബായില്‍ നിയമ വിരുദ്ധമായി വാഹനത്തില്‍ മാറ്റം വരുത്തിയാല്‍ ആയിരം ദിര്‍ഹം പിഴ

ദുബായില്‍ നിയമ വിരുദ്ധമായി വാഹനത്തില്‍ മാറ്റം വരുത്തിയാല്‍ ആയിരം ദിര്‍ഹം പിഴ
അനധികൃതമായി വാഹനത്തിന്റെ ഘടനയില്‍ മാറ്റം വരുത്തിയാല്‍ ആയിരം ദിര്‍ഹം പിഴ ചുമത്തുമെന്ന് ദുബായ് പൊലീസ്. പിഴയ്ക്ക് പുറമേ 12 ബ്ലാക്ക് പോയിന്റും ലഭിക്കും. 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും. വാഹനത്തിന്റെ ശബ്ദവും വേഗവും കൂട്ടാനായി എന്‍ജിന്‍, പുകക്കുഴല്‍ എന്നിവയില്‍ മാറ്റം വരുത്തുന്ന പ്രവണത വര്‍ധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

ഈ വര്‍ഷം ഇതുവരെ എന്‍ജിനില്‍ മാറ്റം വരുത്തിയതിന് 250 വാഹനങ്ങള്‍ പിടികൂടി. 375 വാഹനങ്ങള്‍ക്ക് പിഴയും ചുമത്തി. ശബ്ദ മലിനീകരണമുണ്ടാക്കിയതിന് 19 വാഹനങ്ങള്‍ കണ്ടുകെട്ടി. 230 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി.

Other News in this category



4malayalees Recommends