90000 രൂപയുടെ നാണയ തുട്ടുകള്‍ ചാക്കില്‍ ചുമന്ന് ഷോറൂമിലെത്തി ; ആഗ്രഹ സാഫല്യമായ സ്‌കൂട്ടര്‍ സ്വന്തമാക്കി യുവാവ് മടങ്ങി

90000 രൂപയുടെ നാണയ തുട്ടുകള്‍ ചാക്കില്‍ ചുമന്ന് ഷോറൂമിലെത്തി ; ആഗ്രഹ സാഫല്യമായ സ്‌കൂട്ടര്‍ സ്വന്തമാക്കി യുവാവ് മടങ്ങി
അസം സ്വദേശിയായ യുവാവ് വര്‍ഷങ്ങളായി കണ്ടുവരുന്ന സ്വപ്നമാണ് സ്വന്തമായൊരു സ്‌കൂട്ടര്‍. ആറു വര്‍ഷത്തോളമായി ഇതിനായി നാണയങ്ങള്‍ കൂട്ടിവയ്ക്കുന്നു.90,000 രൂപ നാണയങ്ങളാണ് മുഹമ്മദ് സെയ്ദുല്‍ ഹക്ക് എന്ന യുവാവ് ശേഖരിച്ചത്. തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരു ഇരുചക്രവാഹന ഷോറൂമിലേക്ക് നാണയങ്ങളുടെ ഒരു ബാഗുമായെത്തിയ ഹക്കിന്റെ ദൃശ്യങ്ങള്‍ വൈറലാണ്.

അസമിലെ ഹോണ്ട റോയല്‍ റൈഡേഴ്‌സ് ഷോറൂമില്‍ സ്‌കൂട്ടര്‍ വാങ്ങാന്‍ ഒരു ചാക്ക് നിറയെ നാണയങ്ങള്‍ തോളില്‍ ചുമന്നെത്തിയ മുഹമ്മദ് സെയ്ദുല്‍ ഹോക്കിന്റെ വീഡിയോ വൈറലായത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഈ ഫോട്ടോകളും വീഡിയോകളും പങ്കിട്ടു. അവിടെ ഒരു സ്‌കൂട്ടര്‍ ഷോറൂം ജീവനക്കാരന്‍ നാണയങ്ങള്‍ എണ്ണുന്നതും വാങ്ങല്‍ രേഖകളില്‍ ഒപ്പിടുന്നതും കാണാം.

'ഞാന്‍ ബോറഗാവ് ഏരിയയില്‍ ഒരു ചെറിയ കട നടത്തുകയാണ്, ഒരു സ്‌കൂട്ടര്‍ വാങ്ങുക എന്നത് എന്റെ സ്വപ്നമായിരുന്നു. അഞ്ചാറ് വര്‍ഷം മുമ്പാണ് ഞാന്‍ നാണയങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. ഒടുവില്‍, ഞാന്‍ എന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഞാന്‍ ഇപ്പോള്‍ ശരിക്കും സന്തോഷവാനാണ്, 'മുഹമ്മദ് സെയ്ദുല്‍ ഹക്ക് പറഞ്ഞു.

ഇദ്ദേഹത്തിന് വാഹനം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നതായും ഷോറൂം ഉടമ പറഞ്ഞു.

ചില്ലറ നാണയങ്ങള്‍ നല്‍കിയതില്‍ ഖേദം പ്രകടിപ്പിക്കാതെ എല്ലാ നാണയങ്ങളും ഷോറൂം ജീവനക്കാര്‍ എണ്ണി തിട്ടപ്പെടുത്തി. തുടര്‍ന്ന് അസമില്‍ നിന്നുള്ളയാളെ വാഹനം വാങ്ങാന്‍ അനുവദിച്ചു.യുവാവിന് വന്‍ പിന്തുണയാണ് സോഷ്യല്‍ മീഡിയയിലും ലഭിക്കുന്നത്.

Other News in this category4malayalees Recommends