കാനഡ എക്‌സ്പ്രസ് എന്‍ട്രി ഡ്രോ; 10 ദിവസത്തില്‍ റെക്കോര്‍ഡിട്ട് 14,000 ഐടിഎകള്‍ പ്രസിദ്ധീകരിച്ചു; സിആര്‍എസ് സ്‌കോറില്‍ കാര്യമായ കുറവ്

കാനഡ എക്‌സ്പ്രസ് എന്‍ട്രി ഡ്രോ; 10 ദിവസത്തില്‍ റെക്കോര്‍ഡിട്ട് 14,000 ഐടിഎകള്‍ പ്രസിദ്ധീകരിച്ചു; സിആര്‍എസ് സ്‌കോറില്‍ കാര്യമായ കുറവ്

ഈ വര്‍ഷത്തെ എട്ടാമത്തെ എക്‌സ്പ്രസ് എന്‍ട്രി ഡ്രോയില്‍ 7000 കാന്‍ഡിഡേറ്റ്‌സിനെ ഇമിഗ്രേഷനായി അപേക്ഷിക്കാന്‍ ക്ഷണിച്ച് ഇമിഗ്രേഷന്‍, റെഫ്യൂജീസ് & സിറ്റിസണ്‍ഷിപ്പ് കാനഡ. കഴിഞ്ഞ ആഴ്ച ഡ്രോ നടത്തിയ ശേഷം ഏവരെയും അതിശയിപ്പിച്ചാണ് വീണ്ടും ഡ്രോ സംഘടിപ്പിച്ചത്.


ഇത്തവണ നടത്തിയ ഡ്രോയില്‍ മിനിമം സിആര്‍എസ് സ്‌കോര്‍ 484 പോയിന്റായി കുറഞ്ഞു. കഴിഞ്ഞ ഡ്രോയില്‍ മിനിമം സ്‌കോര്‍ 490 ആയിരുന്നു.

തുടര്‍ച്ചയായ രണ്ടാം ആഴ്ചയാണ് എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റ്‌സിനെ ഐആര്‍സിസി ക്ഷണിക്കുന്നത്. കൂടാതെ ഇത്തവണത്തേത് രണ്ടാമത്തെ വലിയ എക്‌സ്പ്രസ് എന്‍ട്രി ഡ്രോ കൂടിയായി മാറി.

ഓള്‍-പ്രോഗ്രാം ഡ്രോ ആയതിനാല്‍ ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ്, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം എന്നിവയിലെ കാന്‍ഡിഡേറ്റ്‌സിനെ പരിഗണിക്കും.
Other News in this category



4malayalees Recommends