എന്‍എച്ച്എസ് ഇംഗ്ലണ്ട് വക രാജ്യമാകമാനം ഗര്‍ഭിണികള്‍ക്കായി പുതിയ സ്‌പെഷ്യലിസ്റ്റ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍; ലക്ഷ്യം 2025 ഓടെ മെറ്റേണല്‍ മോര്‍ട്ടാലിറ്റി നിരക്ക് പകുതിയായി കുറയ്ക്കല്‍; പുതിയ സെന്ററുകളിലൂടെ വിദഗ്ധടീമിന്റെ പിന്തുണ

എന്‍എച്ച്എസ് ഇംഗ്ലണ്ട് വക രാജ്യമാകമാനം ഗര്‍ഭിണികള്‍ക്കായി പുതിയ സ്‌പെഷ്യലിസ്റ്റ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍; ലക്ഷ്യം 	2025 ഓടെ മെറ്റേണല്‍ മോര്‍ട്ടാലിറ്റി നിരക്ക് പകുതിയായി കുറയ്ക്കല്‍; പുതിയ സെന്ററുകളിലൂടെ വിദഗ്ധടീമിന്റെ പിന്തുണ
ഗര്‍ഭകാലത്ത് ഗുരുതരമായ മെഡിക്കല്‍ പ്രോബ്ലങ്ങള്‍ നേരിടുന്ന ഗര്‍ഭിണികള്‍ക്കായി എന്‍എച്ച്എസ് ഇംഗ്ലണ്ട് പുതിയ സ്‌പെഷ്യലിസ്റ്റ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ രാജ്യമാകമാനം ആരംഭിക്കുന്നു. പുതിയ നീക്കത്തിന്റെ ഭാഗമായി 17 സെന്റേര്‍സ് ഓഫ് എക്‌സലന്‍സാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. നേരത്തെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് അല്ലെങ്കില്‍ ഗര്‍ഭകാലത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ ആരംഭിച്ചവര്‍ക്കും ഈ സെന്ററുകളിലൂടെ എക്‌സ്ട്രാ കെയര്‍ ലഭിക്കുന്നതായിരിക്കും.

2025 ഓടെ മെറ്റേണല്‍ മോര്‍ട്ടാലിറ്റി നിരക്ക് പകുതിയായി കുറയ്ക്കുകയെന്ന എന്‍എച്ച്എസിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കാനാണ് പുതിയ സെന്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഗര്‍ഭകാലത്തിന് മുമ്പും ഗര്‍ഭകാലത്തും അതിന് ശേഷവും സെപ്ഷ്യലിസ്റ്റ് വൈദ്യോപദേശവും പുതിയ നീക്കത്തിന്റെ ഭാഗമായി ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഫിസിഷ്യന്‍സ്, ഒബ്‌സ്റ്റെട്രീഷ്യന്‍സ്, മിഡ് വൈവ്‌സ്, നഴ്‌സുമാര്‍,മറ്റ് ക്ലിനിഷ്യന്‍മാര്‍ തുടങ്ങിയ വിദഗ്ധരെ ഉള്‍പ്പെടുത്തിയ ടീമിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

പുതിയ നീക്കത്തിന്റെ ഭാഗമായി ഓരോ റീജിയണിലും ഇത്തരത്തിലുള്ള ഒരു സെന്ററെങ്കിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലണ്ടനിലെ ഗ്വേസ്, സെന്റ് തോമസ്, സെന്റ് ജോര്‍ജ് എന്നിവിടങ്ങളിലെ സെന്ററുകളും ഇതില്‍ പെടുന്നു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ന്യൂ കാസില്‍ എന്നിവിടങ്ങളിലും ഇത്തരം സെന്ററുകളുണ്ട്. ഈ സെന്ററുകളെ കൂട്ടിയിണക്കിയ നെറ്റ് വര്‍ക്കുകളിലൂടെ എല്ലാ സ്ത്രീകള്‍ക്കും എക്‌സ്പര്‍ട്ട് മെറ്റേണല്‍ മെഡിസിന്‍ കെയറാണ് ലഭ്യമാക്കുന്നത്.

ഇംഗ്ലണ്ടില്‍ ഗര്‍ഭകാല മരണനിരക്ക് കുറവാണെങ്കിലും മിക്ക മെറ്റേണല്‍ മരണങ്ങളും ഗര്‍ഭത്തിന് മുമ്പോ അല്ലെങ്കില്‍ ഗര്‍ഭകാലത്തോ വികസിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളാല്‍ സംഭവിക്കുന്നതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് പ്രകാരം 23 ശതമാനം മരണങ്ങളും കാര്‍ഡിയാക് ഡിസീസ് മൂലവും 15 ശതമാനം മരണങ്ങള്‍ രക്തം കട്ട പിടിക്കുന്ന മൂലവും എപ്പിലെസ്പ്‌സി, സ്‌ട്രോക്ക് എന്നിവ മൂലം 13 ശതമാനം മൂലവുമാണെന്ന് വെളിപ്പെട്ടിട്ടുണ്ട്.ഇവയ്ക്ക് ഗര്‍ഭകാലത്ത് വേണ്ട വിധം ചികിത്സ ലഭിക്കാത്തതിനാലാണിത്തരം മരണങ്ങള്‍ സംഭവിക്കുന്നത്. ഇവയെ തടയാന്‍ പുതിയ സെന്ററുകളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

Other News in this category



4malayalees Recommends