റഷ്യന്‍ യുവതിയ്ക്ക് പീഡനമേറ്റ സംഭവം ; വിവരം പൊലീസിനെ ആദ്യം അറിയിച്ചത് പ്രതിയുടെ പിതാവ് ; പരാതി നല്‍കിയിട്ടും യുവതിയെ പ്രതിക്കൊപ്പം തന്നെ തിരിച്ചയച്ചു

റഷ്യന്‍ യുവതിയ്ക്ക് പീഡനമേറ്റ സംഭവം ; വിവരം പൊലീസിനെ ആദ്യം അറിയിച്ചത് പ്രതിയുടെ പിതാവ് ; പരാതി നല്‍കിയിട്ടും യുവതിയെ പ്രതിക്കൊപ്പം തന്നെ തിരിച്ചയച്ചു
റഷ്യന്‍ യുവതിക്ക് പീഡനമേറ്റ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി ആരോപണം. യുവതി മര്‍ദ്ദിക്കെപ്പെട്ട വിവരം പ്രതി ആഗിലിന്റെ പിതാവ് രേഖാമൂലം അറിയിച്ചിട്ടും പോലീസിന്റെ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് ആരോപണം. ഈ മാസം 19ന് ആയിരുന്നു യുവതിക്ക് മര്‍ദ്ദനമേറ്റത്. സംഭവ ദിവസം തന്നെ അഗിലിന്റെ പിതാവ് അയല്‍വാസികളോടെപ്പം നേരിട്ടെത്തി കീരാച്ചുണ്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന്, അടുത്ത ദിവസം പോലീസ് ഇവരെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. തന്നെ കെട്ടിയിട്ട് ഇരുമ്പ് കമ്പികൊണ്ട് മര്‍ദ്ദിക്കാറുണ്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു. റഷ്യന്‍ യുവതി പറഞ്ഞത് പരിഭാഷപ്പെടുത്തി കൊടുത്തത് പ്രതി തന്നെ ആയിരുന്നു. പെണ്‍കുട്ടിയെ വീണ്ടും പ്രതിക്കൊപ്പം അയച്ചാല്‍ ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും പിതാവ് പോലീസിനെ ധരിപ്പിരുന്നു. എന്നാല്‍ ഇത് പോലീസ് ചെവിക്കൊണ്ടില്ലെന്ന് യുവതിക്കൊപ്പം പോയ അയല്‍വാസി പറഞ്ഞു.

വീണ്ടും അക്രമം തുടര്‍ന്നതോടെ മൂന്ന് ദിവസം കഴിഞ്ഞാണ് റഷ്യന്‍ യുവതി വീടിന്റെ മുകളില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതും പരിക്കേറ്റതും. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ രഹസ്യമൊഴി ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും. മറ്റൊരു ദ്വിഭാഷിയെ ഉപയോഗിച്ച് യുവതിയുടെ വിശദമായ മൊഴി എടുത്തെന്നും പഴുതടച്ച അന്വേഷണമാണ് നടത്തുന്നതെന്നും പേരാമ്പ്ര ഡിവൈഎസ്പി പറഞ്ഞു.

സംഭവത്തില്‍ റഷ്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടിട്ടുണ്ട്. . കോഴിക്കോട്ട് നിന്ന് യുവതിയെ തിരികെ റഷ്യയില്‍ എത്തിക്കാന്‍ സഹായം നല്‍കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയുമായി കോണ്‍സുലേറ്റ് അധികൃതര്‍ സംസാരിച്ചുവെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ കേസ് കോടതിയിലായതിനാല്‍ അതിനു ചില തടസ്സങ്ങളുണ്ട്. അതുകൊണ്ടുതന്നെ കോടതി അനുവദിക്കുന്നത് അനുസരിച്ച് യുവതിയെ നാട്ടിലെത്തിക്കാനാണ് കോണ്‍സുലേറ്റിന്റെ തീരുമാനം.

യുവതിക്ക് ലഹരി മരുന്നു നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് അഖിലിന്റെ വിനോദമായിരുന്നുവെന്നും പോലീസ് പറയുന്നു. ആഗിലില്‍ നിന്ന് 300 ഗ്രാം കഞ്ചാവാണ് അറസ്റ്റ് നടക്കുന്ന സമയത്ത് പൊലീസ് പിടിച്ചെടുത്തത്. ഇയാള്‍ അമിതമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളെന്നാണ് പൊലീസ് പറയുന്നത്. തന്നെ കമ്പികൊണ്ട് മര്‍ദ്ദിച്ചതായും യുവതി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഭയവും വേദനയും കാരണമാണ് താന്‍ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

ഒരുതരത്തിലും പിടിച്ചു നില്‍ക്കാനാകാതെ തനിക്ക് തിരിച്ച് റഷ്യയിലേക്ക് തിരിച്ചു പോകണമെന്ന് പറഞ്ഞപ്പോള്‍ നീ ഇനി തിരിച്ചു പോകുന്നത് കാണണം എന്നു പറഞ്ഞ് തന്റെ പാസ്‌പോര്‍ട്ട് കീറിക്കളഞ്ഞതായും യുവതി മൊഴി നല്‍കി. മാത്രമല്ല തന്റെ ഐഫോണും പ്രതി നശിപ്പിച്ചെന്ന് യുവതി പൊലീസിനോടു പറഞ്ഞു.



Other News in this category



4malayalees Recommends