രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നു, നടന്‍ ഇന്നസെന്റ് അതീവഗുരുതരാവസ്ഥയില്‍, ചികിത്സ തുടരുന്നത് കൃതൃമ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ

രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നു, നടന്‍ ഇന്നസെന്റ് അതീവഗുരുതരാവസ്ഥയില്‍, ചികിത്സ തുടരുന്നത് കൃതൃമ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്നസെന്റ് ഗുരുതരാവസ്ഥയില്‍ തുടരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് താരം ഇപ്പോള്‍. കൃതൃമ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അത്യാഹിത വിഭാഗത്തില്‍ എക്‌മോ സപ്പോര്‍ട്ടിലാണ് ചികിത്സ തുടരുന്നത്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ ഇന്നസെന്റിന്റെ ആരോഗ്യനില സംബന്ധിച്ച് രണ്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ ആണ് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയത്.

രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞിട്ടുണ്ട് കൃതൃമ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എങ്ങനെ ആയിരുന്നുവോ അതുപോലെ തന്നെയാണ് ഇന്നും ഇന്നസെന്റിന്റെ ആരോഗ്യനില.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാര്‍ച്ച് മൂന്നിനാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു. എന്നാല്‍ വീണ്ടും ആരോഗ്യസ്ഥിതി മോശമായി.

Other News in this category



4malayalees Recommends