നീറ്റ് പരീക്ഷക്കുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുന്നതിനിടെ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി, 17കാരന്‍ മുങ്ങിമരിച്ചു

നീറ്റ് പരീക്ഷക്കുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുന്നതിനിടെ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി, 17കാരന്‍ മുങ്ങിമരിച്ചു
കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ആലപ്പുഴ ജില്ലയിലാണ് ദാരുണസംഭവം. തകഴി പടഹാരം പുത്തന്‍പുരയില്‍ ഗ്രിഗറി ഷീജ ദമ്പതികളുടെ മകന്‍ ജീവന്‍ ഗ്രിഗറി ആണ് മരിച്ചത്.

പതിനേഴുവയസ്സായിരുന്നു. ശനിയാഴ്ച വൈകുന്നേരം പമ്പാനദിയില്‍ തകഴി കുന്നുമ്മ പുലിമുഖം ജട്ടിയിലായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഗ്രിഗറി വില്ലേജ് ഓഫീസില്‍ നിന്നും നീറ്റ് പരീക്ഷക്കു വേണ്ടിയുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയതാണ്.

ഇതിനിടെ സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. മുങ്ങിത്താഴ്ന്ന ഗ്രിഗറിയെ കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Other News in this category



4malayalees Recommends