ഇന്നസെന്റിന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ താരങ്ങള്‍

ഇന്നസെന്റിന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ താരങ്ങള്‍
പ്രിയ നടന്‍ ഇന്നസെന്റിന്റെ വിയോഗ വാര്‍ത്തയില്‍ നൊമ്പരമടക്കാനാവാതെ മലയാള സിനിമാ താരങ്ങള്‍. ഇന്നസെന്റ് ദിവസങ്ങളായി ചികിത്സയില്‍ തുടര്‍ന്ന സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജയറാം മരണ വാര്‍ത്ത അറിഞ്ഞതോടെ നിറകണ്ണുകളോടെയാണ് മടങ്ങിയത്.

ആശുപത്രിയിലുണ്ടായിരുന്ന ദിലീപും ഇന്നസെന്റിന്റെ വിയോഗത്തോടെ വികാരാധീനനായി. അതുല്യ നടന്റെ വിയോഗമറിഞ്ഞതോടെ പല പ്രമുഖ താരങ്ങളും ആശുപത്രിയിലേയ്ക്ക് എത്തി. മമ്മൂട്ടി, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബന്‍, ലാല്‍ എന്നീ പ്രമുഖതാരങ്ങളും നടനെ ഒരു നോക്ക് കാണാനായി എത്തിച്ചേര്‍ന്നു.

Other News in this category



4malayalees Recommends