നാഷന്‍ വൈഡ് ഫിക്‌സഡ് ടേം ആന്‍ഡ് ട്രാക്കര്‍ പ്രൊഡക്ടുകളുടെ നിരക്കുകള്‍ 45 ബേസിക് പോയിന്റുകള്‍ വരെ വെട്ടിക്കുറച്ചു;ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്കും പുതിയ കസ്റ്റമര്‍മാര്‍ക്കും വന്‍ ആനുകൂല്യങ്ങള്‍

നാഷന്‍ വൈഡ്  ഫിക്‌സഡ് ടേം ആന്‍ഡ് ട്രാക്കര്‍ പ്രൊഡക്ടുകളുടെ നിരക്കുകള്‍ 45 ബേസിക് പോയിന്റുകള്‍ വരെ  വെട്ടിക്കുറച്ചു;ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്കും പുതിയ കസ്റ്റമര്‍മാര്‍ക്കും വന്‍ ആനുകൂല്യങ്ങള്‍
നാഷന്‍ വൈഡ് ബില്‍ഡിംഗ് സൊസൈറ്റി തെരഞ്ഞെടുക്കപ്പെട്ട ഫിക്‌സഡ് ടേം ആന്‍ഡ് ട്രാക്കര്‍ പ്രൊഡക്ടുകളുടെ നിരക്കുകളില്‍ 45 ബേസിക് പോയിന്റുകള്‍ വരെ വെട്ടിക്കുറച്ചുവെന്ന് റിപ്പോര്‍ട്ട്. കൂടാതെ ഇതിന്റെ സ്വിച്ചര്‍ ആന്‍ഡ് അഡീഷണല്‍ ബോറോയിംഗ് റേറ്റുകളില്‍ 25 ബേസിക് പോയിന്റുകള്‍ വരെ വെട്ടിക്കുറച്ചിട്ടുമുണ്ട്.ഈ വെട്ടിക്കുറയ്ക്കലിനെ സ്വാഗതം ചെയ്ത് കൊണ്ട് ബ്രോക്കര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്കില്‍ 25 ബേസിക് പോയിന്റുകള്‍ വര്‍ധിപ്പിച്ച് 4.25 ശതമാനമാക്കിയതിനെ തൊടത്ട് പുറകെയാണ് നാഷന്‍ വൈഡ് പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

തങ്ങളുടെ രണ്ടും മൂന്നും അഞ്ചു വര്‍ഷ ഫിക്‌സഡ് നിരക്കുകളിലും 45 ബേസിക് പോയിന്റിന്റെ വെട്ടിക്കുറവ് വരുത്തിയെന്നാണ് നാഷന്‍ വൈഡ് വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ രണ്ട് വര്‍ഷ ട്രാക്കര്‍ നിരക്കുകളില്‍ 90 ശതമാനം ലോണ്‍ ടു വാല്യൂവുള്ള പ്രൊഡക്ടുകളില്‍ ഈ കുറവ് വരുത്തിയിട്ടുണ്ട്.

പുതിയ നിരക്കിളവുകള്‍ ബാധകമായ പ്രൊഡക്ടുകള്‍

.1- ഫീസില്ലാത്തതും 60 ശതമാനം ലോണ്‍ ടു വാല്യൂ അഥവാ എല്‍ടിവിയുള്ളതുമായ രണ്ട് വര്‍ഷ ഫിക്‌സഡ് നിരക്ക് നിലവില്‍ 4.49 ശതമാനത്തിനാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതില്‍ 0.45 ശതമാനമാണ് വെട്ടിക്കുറച്ചിരിക്കുന്നത്.

2- 999 പൗണ്ട് ഫീസോട് കൂടിയ 60 ശതമാനം എല്‍ടിവിയുള്ള അഞ്ച് വര്‍ഷ ഫിക്‌സഡ് നിരക്ക് നിലവില്‍ 3.94 ശതമാനത്തിനാണ് നാഷന്‍ വൈഡ് ലഭ്യമാക്കിയിരിക്കുന്നത്. ഇതില്‍ 0.25 ശതമാനം വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്.

3-75 ശതമാനം എല്‍ടിവിയുള്ളതും 999 പൗണ്ട് ഫീസുള്ളതുമായ അഞ്ച് വര്‍ഷ ഫിക്‌സഡ് നിരക്ക് നിലവില്‍ 3.99 ശതമാനത്തിന് ലഭ്യമാക്കിയിരിക്കുന്നു. ഇതില്‍ 0.35 ശതമാനം വെട്ടിക്കുറവ് ലഭ്യമാക്കിയിരിക്കുകയാണിപ്പോള്‍.

4-80 ശതമാനം എല്‍ടിവിയുള്ളതും 999 പൗണ്ട് ഫീസുള്ളതുമായ രണ്ട് വര്‍ഷ ഫിക്‌സഡ് നിരക്കിന് നിലവില്‍ 4.59 ശതമാനത്തിനാണ് ലഭ്യമാക്കുന്നത്. ഇതില്‍ 0.25 ശതമാനം വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്.

ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്ക് വന്‍ ഇളവുകള്‍

.തെരഞ്ഞെടുക്കപ്പെട്ട രണ്ടും മൂന്നും അഞ്ചും വര്‍ഷ ഫിക്‌സഡ് നിരക്ക് ഡീലുകളിലും രണ്ട് വര്‍ഷ ട്രാക്കര്‍ പ്രൊഡക്ടുകൡ 95 ശതമാനം എല്‍ടിവിയുള്ളതുമായ പ്രൊഡക്ടുകളില്‍ ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്ക് 35 ബേസിക് പോയിന്റുകള്‍ വരെ നാഷന്‍ വൈഡ് നിലവില്‍ വരുത്തിയിട്ടുണ്ട്. ഇവയില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു.

1- 999 പൗണ്ട് ഫീസുളളതും 60 ശതമാനം എല്‍ടിവിയുള്ളതുമായ മൂന്ന് വര്‍ഷ ഫിക്‌സഡ് നിരക്ക് ഡീല്‍ നിലവില്‍ 4.34 ശതമാനത്തിന് ലഭിക്കും. ഇതില്‍ 0.35 ശതമാനം ഇളവാണ് ലഭ്യമാക്കിയിരിക്കുന്നത്.

2-999 പൗണ്ട് ഫീസുള്ളതും 90 ശതമാനം എല്‍ടിവിയുള്ളതുമായ മൂന്ന് വര്‍ഷ ഫിക്‌സഡ് നിരക്ക് ഡീല്‍ നിലവില്‍ 4.89 ശതമാനത്തിന് ലഭിക്കും. ഇതില്‍ 0.30 ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്.

3- അഞ്ച് വര്‍ഷ ഫിക്‌സഡ് നിരക്കിലുള്ളഥും 999 പൗണ്ട് ഫീസുളളതും 60 ശതമാനം എല്‍ടിവിയുള്ളതുമായ ഡീല്‍ നിലവില്‍ 4.04 ശതമാനത്തിനാണ് നാഷന്‍ വൈഡ് നല്‍കുന്നത്. ഇതില്‍ 0.20 ശതമാനം കുറവാണ് ലഭ്യമാക്കിയിരിക്കുന്നത്.

പുതിയ കസ്റ്റമര്‍മാര്‍ക്ക് മൂവിംഗ് ഹോം ഡിസ്‌കൗണ്ടുകള്‍

തങ്ങളുടെ പുതിയ കസ്റ്റമര്‍മാര്‍ക്ക് വമ്പിച്ച മൂവിംഗ് ഹോം റിഡക്ഷനുകള്‍ നാഷന്‍ വൈഡ് പുതിയ ഓഫറിന്റെ ഭാഗമായി പ്രദാനം ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഇത്തരക്കാര്‍ക്ക് 35 ബേസിക് പോയിന്റുകള്‍ വരെ ഇളവ് ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട രണ്ടും മൂന്നും അഞ്ചും ഫിക്‌സഡ് നിരക്ക് ഡീലുകളിലും 90 ശതമാനം എല്‍ടിവിയിലുള്ള രണ്ട് വര്‍ഷ ട്രാക്കര്‍ നിരക്ക് പ്രൊഡക്ടുകളിലും പുതിയ ഇളവ് ലഭ്യമാണ്. ഇവയില്‍ താഴെപ്പറയുന്ന പ്രൊഡക്ടുകള്‍ ഉള്‍പ്പെടുന്നു.

1- ഫീസില്ലാത്തതും 75 ശതമാനം എല്‍ടിവിയുള്ളതുമായ അഞ്ച് വര്‍ഷ ഫിക്‌സ് നിലവില്‍ 4.14 ശതമാനത്തിനാണ് നാഷന്‍ വൈഡ് ലഭ്യമാക്കുന്നത്. ഇതില്‍ 0.35 ശതമാനം ഇളവ് അനുവദിച്ചിരിക്കുന്നു.

2- 90 ശതമാനം എല്‍ടിവിയുള്ളതും 999 പൗണ്ട് ഫീസുള്ളതുമായ മൂന്ന് വര്‍ഷ ഫിക്‌സഡ് നിരക്ക് നിലവില്‍ 4.79 ശതമാനത്തിന് ലഭിക്കും. ഇതില്‍ 0.30 ശതമാനം വെട്ടിക്കുറവാണുണ്ടായിരിക്കുന്നത്.

3-999 പൗണ്ട് ഫീസുളളതും 75 ശതമാനം എല്‍ടിവിയുള്ളതുമായ രണ്ട് വര്‍ഷ ഫിക്‌സഡ് നിരക്ക് നിലവില്‍ 4.44 ശതമാനത്തിന് നാഷന്‍ വൈഡ് അനുവദിച്ചിരിക്കുന്നു. ഈ നിരക്കില്‍ 0.25 ശതമാനം വെട്ടിക്കുറവാണുണ്ടായിരിക്കുന്നത്.

Other News in this category4malayalees Recommends