സൈബര്‍ മോഷണം പതിവാകുന്നു ; 8 ദശലക്ഷം ഡ്രൈവര്‍ ലൈസന്‍സ്, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

സൈബര്‍ മോഷണം പതിവാകുന്നു ; 8 ദശലക്ഷം ഡ്രൈവര്‍ ലൈസന്‍സ്, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്
7.9 ദശലക്ഷം ഓസ്‌ട്രേലിയന്‍, ന്യൂസിലന്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് നമ്പറുകള്‍ മോഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 16 നാണ് സംഭവം.

ഡ്രൈവര്‍മാരുടെ ലൈസന്‍സ് നമ്പറുകള്‍ കൂടാതെ 53,000 പേരുടെ പാസ്‌പോര്‍ട്ട് നമ്പറുകളും 100 ഓളം ഉപഭോക്താക്കളുടെ പ്രതിമാസ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റും മോഷണം പോയതായി ഡിജിറ്റല്‍ പേയ്‌മെന്റുകളെയും വായ്പാ സ്ഥാപനമായ ലാറ്റിറ്റിയൂഡ് ഹോള്‍ഡിംഗ്‌സിനെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2005 മുതല്‍ 6.1 ദശലക്ഷം റെക്കോര്‍ഡുകള്‍ മോഷ്ടിക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മെല്‍ബണ്‍ ആസ്ഥാനമായുള്ള ലാറ്റിറ്റിയൂഡ് ഹോള്‍ഡിംഗ്‌സും തങ്ങളുടെ മോഷ്ടിച്ച ഐഡി രേഖ മാറ്റി പകരം വയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കുമെന്ന് അറിയിച്ചു.

'ആക്രമണത്തില്‍ ബാധിച്ച പ്ലാറ്റ്‌ഫോമുകള്‍ ശരിയാക്കും,വരും ദിവസങ്ങളില്‍ അധിക സുരക്ഷാ നിരീക്ഷണം നടപ്പിലാക്കി,' ലാറ്റിറ്റിയൂഡ് ഹോള്‍ഡിംഗ്‌സിന്റെ സിഇഒ അഹമ്മദ് ഫഹൂര്‍ പറഞ്ഞു.

മറ്റ് നിരവധി ഓസ്‌ട്രേലിയന്‍ സ്ഥാപനങ്ങളും കഴിഞ്ഞ കുറച്ച് മാസങ്ങളായി സൈബര്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തില്‍, സൈബര്‍ സുരക്ഷ കുറവായതാണ് മോഷണത്തിന് കാരണം.

അതേസമയം, കമ്പനിയുടെ ഓഹരികള്‍ 2.5 ശതമാനം ഇടിഞ്ഞ് 1.18 ഓസ്‌ട്രേലിയന്‍ ഡോളറിലെത്തി


Other News in this category



4malayalees Recommends