രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതിനെതിരെ ഡല്‍ഹി ജന്തര്‍മന്തറില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം ; ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ചു

രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതിനെതിരെ ഡല്‍ഹി ജന്തര്‍മന്തറില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം ; ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ചു
രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതിനെതിരെ ഡല്‍ഹി ജന്തര്‍മന്തറില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത്‌നീക്കി. ബാരിക്കേടിന് മുകളില്‍ കയറി മുദ്രാവാക്യം മുഴക്കിയ ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ള നേതാക്കളെ പൊലീസ് വലിച്ച് താഴെയിട്ട് തൂക്കിയെടുത്ത് നീക്കുന്ന കാഴ്ചയാണ് കാണാനായത്.

അതിനിടെ, രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍ എന്നിവര്‍ക്കെതിരെ നടപടിയ്ക്ക് സാദ്ധ്യത. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന. ഇരുവരുടെയും പ്രതിഷേധം അതിരുകടന്നുവെന്ന നിഗമനത്തിലാണ് സ്പീക്കര്‍ നടപടിക്കൊരുങ്ങുന്നത്.

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് മിനിറ്റില്‍ താഴെ മാത്രമാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും സമ്മേളിച്ചത്. പ്രതിപക്ഷ എംപിമാര്‍ കറുപ്പണിഞ്ഞ് വിജയ് ചൗക്കിലേക്ക് പ്രകടനം നടത്തി. തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

അദാനി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരമില്ലെന്നും ഉടന്‍ മറുപടി പറയേണ്ടി വരുമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ വിധി സമ്പാദിക്കാന്‍ ഗുജറാത്തില്‍ കേസ് കൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Other News in this category



4malayalees Recommends