കുവൈറ്റ് : തിരുവത്താഴത്തിന്റെ സ്മരണയെ പുതുക്കുന്ന പെസഹായ്ക്ക് മുന്നോടിയായി ഗുരുവും നാഥനുമായ ക്രിസ്തു, തന്റെ മേലങ്കി അഴിച്ചു അരകെട്ടി കൊണ്ട് ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി തന്റെ താഴാഴ്മയും വിനയവും വെളിപ്പെടുത്തിയതിനെ അനുസ്മരിച്ചുകൊണ്ട് സെന്റ് ഗ്രീഗോറിയോസ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കല്‍ക്കത്താ ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ഏപ്രില്‍ 6, വ്യാഴാഴ്ച്ച വൈകിട്ട് മഹാ ഇടവകയുടെ അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലില്‍ നടന്ന ശുശ്രൂഷയില്‍ ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, സഹവികാരി ഫാ. ഡോ. ബിജു പാറയ്ക്കല്‍, ഫാ. എബ്രഹാം പി.ജെ., ഫാ. മാത്യൂ എം. മാത്യൂ, ഫാ. ജോണ്‍ ജേക്കബ്, ഫാ. ഗീവര്‍ഗീസ് ജോണ്‍, കുവൈറ്റിലെ വിവിധ ഓര്‍ത്തഡോക്‌സ് ഇടവകകളില്‍ സന്ദര്‍ശനത്തിയ വൈദീകര്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.