ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷനില്‍ ഉയിര്‍പ്പ് തിരുന്നാള്‍ ഭക്തിസാന്ദ്രമായി

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷനില്‍ ഉയിര്‍പ്പ്  തിരുന്നാള്‍ ഭക്തിസാന്ദ്രമായി
ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാതലിക് മിഷനില്‍ വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ക്ക് ഭക്തിസാന്ദ്രമായ പരിസമാപ്തി. ഗ്ലോസ്റ്ററിലെ സെന്റ് മേരീസ് സീറോ മലബാര്‍ കാതലിക് മിഷനില്‍ മിശിഹായുടെ പീഢ സഹനത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും അനുസ്മരണ ചടങ്ങുകള്‍ നടന്നു.

കഴിഞ്ഞ ഒരാഴ്ചയായി ഒശാനയും പെസഹയും ദുഖ ശനിയും കഴിഞ്ഞ് ഉയര്‍പ്പിന്റെ തിരുന്നാള്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറല്‍ ഫാ ആന്റണി ചുണ്ടലിക്കാട്ട് മുഖ്യ കാര്‍മികനായിരുന്നു.എസ്എംസിസി വികാരി ഫാ ജിബിന്‍ വാമറ്റത്തില്‍ ചിക്കന്‍പോക്‌സ് ബാധിതനായി വിശ്രമത്തിലായിരുന്നു.അതിനാല്‍ വിശുദ്ധ വാര കര്‍മ്മങ്ങള്‍ വിവിധ പള്ളികളില്‍ നിന്നുള്ള പുരോഹിതര്‍ നേതൃത്വം നല്‍കി. ഓശാന ഞായറാഴ്ച ഫാ ജോബിന്‍ SBDയുടെ കാര്‍മികത്വത്തിലാണ് ഒശാന തിരുകര്‍മ്മങ്ങള്‍ ആഘോഷിച്ചത്. പെസഹവ്യാഴാഴ്ചയും ദുഖവെള്ളിയാഴ്ചയും ഫാ ബിജു ചിറ്റുപറമ്പന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

കാല്‍ കഴുകല്‍ ശുശ്രൂഷയ്ക്കും പെസഹ ആചരണത്തിനും ശേഷം ദുഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴിയും പീഡാനുഭവ വായനയും ഭക്തിസാന്ദ്രമായി ആഘോഷിച്ച ഗ്ലോസ്റ്റര്‍ സമൂഹം ഏകദേശം 550 ഓളം പേര്‍ക്ക് നേര്‍ച്ച ഭക്ഷണമായി കഞ്ഞിയും പയറും നല്‍കി ഉത്തവണ ചരിത്രം കുറിച്ചു.

ശനിയാഴ്ച രാവിലെ നടന്ന തിരു കര്‍മ്മങ്ങള്‍ക്ക് ഫാ ജോബി വെള്ളപ്ലാക്കല്‍ CST നേതൃത്വം നല്‍കി.

വൈകീട്ട് നാലു മണിയോടെ നടന്ന ഉയിര്‍പ്പിന്റെ തിരു കര്‍മ്മങ്ങള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറല്‍ ആന്റണി ചുണ്ടെലിക്കാട്ട് നേതൃത്വം നല്‍കി. ഉയര്‍പ്പിന്റെ ചടങ്ങുകള്‍ക്ക് ശേഷം ഏവര്‍ക്കും മനോഹരമായ സന്ദേശം നല്‍കി.

പേരെടുത്ത് വിളിക്കുന്ന ദൈവത്തിന്റെ ശക്തി അനുഭവിച്ചറിയാന്‍, എല്ലാവരോടും ക്ഷമിക്കാനും സ്‌നേഹിക്കാനും ഉത്‌ബോധിപ്പിക്കുന്ന ഉയിര്‍പ്പിന്റെ തിരുന്നാളിന് ഏവര്‍ക്കും

ഗ്രേ്‌റ് ബ്രിട്ടന്‍ രൂപതയുടെ മംഗളാശംസകള്‍ നേര്‍ന്നാണ് അദ്ദേഹം മടങ്ങിയത്.

ചെറുപുഷ്പം മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ റാഫിള്‍ സമ്മാനത്തിന്റെ നറുക്കെടുപ്പും നടന്നു.

ഗ്ലോസ്റ്ററിലെ എല്ലാ ദിവസവും നടന്ന വിശുദ്ധ വാര തിരുകര്‍മ്മങ്ങളില്‍ ഏകദേശം അഞ്ഞൂറിലേറെ വിശ്വാസികള്‍ പങ്കെടുത്തു. ട്രസ്റ്റിമാരായ ബാബു അളിയത്ത്, ആന്റണി എന്നിവര്‍ ചടങ്ങുകള്‍ ഏകോപിപ്പിച്ചു. കമ്മറ്റി അംഗങ്ങളുടേയും ഗായക സംഘത്തിന്റെയും വിമണ്‍സ് ഫോറത്തിന്റെയും സഹായം എടുത്തുപറയേണ്ടതാണ്. ദുഖവെള്ളിയാഴ്ച നേര്‍ച്ച ഭക്ഷണം ഒരുക്കാനും കമ്മറ്റിയ്ക്ക് കഴിഞ്ഞു.

വാര്‍ത്ത : ജെഗി ജോസഫ്



Other News in this category



4malayalees Recommends