തിരക്കേറിയ വിമാനത്താവളത്തില്‍ വമ്പന്‍ സ്വര്‍ണ്ണ കവര്‍ച്ച; 110 കോടി മൂല്യമുള്ള കുഴിച്ചെടുത്ത സ്വര്‍ണ്ണം ഉള്‍പ്പെട്ട 'കണ്ടെയ്‌നര്‍' അടിച്ചുമാറ്റി മോഷ്ടാക്കള്‍!

തിരക്കേറിയ വിമാനത്താവളത്തില്‍ വമ്പന്‍ സ്വര്‍ണ്ണ കവര്‍ച്ച; 110 കോടി മൂല്യമുള്ള കുഴിച്ചെടുത്ത സ്വര്‍ണ്ണം ഉള്‍പ്പെട്ട 'കണ്ടെയ്‌നര്‍' അടിച്ചുമാറ്റി മോഷ്ടാക്കള്‍!

കാനഡയിലെ ടൊറന്റോയിലുള്ള പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ കവര്‍ച്ച. മില്ല്യണ്‍ കണക്കിന് ഡോളര്‍ മൂല്യമുള്ള സ്വര്‍ണ്ണവും, മൂല്യമേറിയ മറ്റ് സാധനങ്ങളുമാണ് കാണാതെ പോയത്. സംഭവം കനേഡിയന്‍ പോലീസ് അന്വേഷിച്ച് വരികയാണ്.


14 മില്ല്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള സ്വര്‍ണ്ണവും, വസ്തുക്കളുമാണ് മോഷ്ടാക്കള്‍ കടത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. വിമാനത്തില്‍ കൊണ്ടിറക്കിയ കണ്ടെയ്‌നറാണ് കാര്‍ഗോ മേഖലയില്‍ നിന്നും മോഷ്ടിച്ചതെന്ന് റീജ്യണല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സ്റ്റീഫന്‍ ഡുയിവെസ്റ്റെയിന്‍ പറഞ്ഞു.

ഇതെങ്ങിനെ മോഷണം പോയെന്നാണ് അന്വേഷിച്ച് വരുന്നതെന്ന് പോലീസ് വ്യക്തമാക്കി, പുറമെ നിന്നുള്ള പാര്‍ട്ടിക്ക് ലീസിന് കൊടുത്ത വെയര്‍ഹൗസില്‍ പ്രവേശനം നേടിയാണ് കവര്‍ച്ചക്കാര്‍ പണി നടത്തിയതെന്ന് ഗ്രേറ്റര്‍ ടൊറന്റോ എയര്‍പോര്‍ട്ട്‌സ് അതോറിറ്റി വ്യക്തമാക്കി. കാനഡയില്‍ ഖനനം ചെയ്യുന്ന സ്വര്‍ണ്ണം പിയേഴ്‌സണ്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ച് വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നത് പതിവായി നടക്കുന്ന കാര്യമാണ്.
Other News in this category



4malayalees Recommends