കനേഡിയന്‍ വിസാ പ്രൊസസിംഗ് സ്തംഭനാവസ്ഥയില്‍; ഫെഡറല്‍ ജീവനക്കാരുടെ സമരം ഏഴാം ദിവസത്തിലേക്ക്

കനേഡിയന്‍ വിസാ പ്രൊസസിംഗ് സ്തംഭനാവസ്ഥയില്‍; ഫെഡറല്‍ ജീവനക്കാരുടെ സമരം ഏഴാം ദിവസത്തിലേക്ക്

ഭൂരിപക്ഷം വരുന്ന ഐആര്‍സിസി ജീവനക്കാകും സമരം തുടരുന്ന സാഹചര്യത്തില്‍ ഇമിഗ്രേഷന്‍, വിസാ പ്രൊസസിംഗ് നടപടികള്‍ സ്തംഭനാവസ്ഥയില്‍. ഫെഡറല്‍ ഗവണ്‍മെന്റുമായുള്ള ശമ്പള കരാര്‍ തീര്‍പ്പില്‍ എത്താതെ വന്നതോടെയാണ് ഏപ്രില്‍ 19ന് കാനഡയിലെ 155,000ലേറെ പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്.


വിസാ ബാക്ക്‌ലോഗ് മാനം മുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന രാജ്യത്തെ സംബന്ധിച്ച് പണിമുടക്ക് കനത്ത തിരിച്ചടിയാണ്. മഹാമാരി കാലത്ത് സൃഷ്ടിക്കപ്പെട്ട ബാക്ക്‌ലോഗ് അല്‍പ്പമെങ്കിലും കുറയ്ക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഐആര്‍സിസി പുരോഗതി നേടിയിരുന്നു. ഈ ഘട്ടത്തിലാണ് സമരം തിരിച്ചടി നല്‍കിയത്.

മാര്‍ച്ച് 31ന് മഹാമാരിക്ക് ശേഷം ആദ്യമായി ബാക്ക്‌ലോഗ് ആപ്ലിക്കേഷനുകളുടെ എണ്ണം 900,000 താഴെയായി ചുരുങ്ങിയിരുന്നു. സമരഘട്ടത്തില്‍ പ്രവര്‍ത്തനം ചുരുക്കുന്നതിനാല്‍ പ്രൊസസിംഗില്‍ തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് ഐആര്‍സിസി വ്യക്തമാക്കി.

കാനഡയ്ക്ക് പുറത്തുള്ള സിറ്റിസണ്‍ഷിപ്പ്, പാസ്‌പോര്‍ട്ട് സര്‍വ്വീസുകള്‍ക്ക് കാലതാമസം നേരിടും. കാനഡയിലുള്ളവരുടെ ഇമിഗ്രേഷനുമായി ബന്ധപ്പെട്ട അപ്പോയിന്റ്‌മെന്റുകള്‍ ക്ലൈന്റ്‌സിനെ ബന്ധപ്പെട്ട ശേഷം റീഷെഡ്യൂള്‍ ചെയ്യുകയോ. റദ്ദാക്കുകയോ ചെയ്യും.
Other News in this category



4malayalees Recommends