പ്രൗഢോജ്വല സംഗമം ഒരുക്കി ന്യൂയോര്‍ക്ക് ഫൊറോന റ്റീന്‍ മിനിസ്ട്രി

പ്രൗഢോജ്വല സംഗമം ഒരുക്കി ന്യൂയോര്‍ക്ക് ഫൊറോന റ്റീന്‍ മിനിസ്ട്രി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനയിലെ ഇടവകകളുടെ നേതൃത്വത്തില്‍ നടത്തിയ റ്റീന്‍ മിനിസ്ട്രി സംഗമം ഉജ്ജ്വലമായി. ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേകിച്ച് റോക്‌ലാന്‍ഡ് സെന്റ് മേരീസ്, ന്യൂജേഴ്‌സി ക്രിസ്തുരാജ ഇടവകകളില്‍ നിന്നും വന്നെത്തിയ ഹൈസ്‌ക്കൂള്‍ കുട്ടികള്‍ക്ക് തനിമയുടെയും ഒരുമയുടെയും വിശ്വാസനിറവിന്റെയും സംഗമവേദിയായി ഈ കൂട്ടായ്മ മാറി.

റെബേക്ക വയലുങ്കല്‍, ആഷ്‌ലി മാരിയോ എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു. അനഘ തൊഴുത്തുങ്കല്‍ വിവിധ ഗ്രൂപ്പ് പരുപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഫൊറോന വികാരി ഫാ.ജോസ് തറയ്ക്കല്‍ മറ്റ് വൈദികരുടെയും കോര്‍ഡിനേറ്റര്‍ മാരുടെയും സാന്നിധ്യത്തില്‍ വി.കുര്‍ബാനയ്ക്ക് ശേഷം സംഗമം ഉദ്ഘാടനം ചെയ്തു. റ്റീന്‍ മിനിസ്ട്രിയുടെ വിവിധ കര്‍മ്മപരുപാടികള്‍ കുട്ടികളുടെ നേതൃത്വത്തില്‍ തയ്യാറാക്കി.സിജോയ് പറപ്പള്ളില്‍

Other News in this category4malayalees Recommends