റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ നടപടി വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ; ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ നടപടി വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ; ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍
റഷ്യയില്‍ നിന്നുള്ള റിഫൈന്‍സ് ഓയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഇന്ത്യക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട യൂറോപ്യന്‍ യൂണിയനെതിരെ ശക്തമായ മറുപടി നല്‍കി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇയു വിദേശ നയ മേധാവി ജോസപ് ബോറല്‍ ആണ് ഇന്ത്യയ്‌ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടത്. ബംഗ്ലാദേശ്, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി ബെല്‍ജിയ്തില്‍ എത്തിയപ്പോഴായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

ഇന്ത്യയെ വിമര്‍ശിക്കുന്നതിന് മുമ്പ് ഇയു കൗണ്‍സിലിന്റെ ചട്ടങ്ങളാണ് ആദ്യം നോക്കേണ്ടതെന്നാണ് ജയശങ്കറിന്റെ മറുപടി. റഷ്യയില്‍ നിന്നുള്ള ക്രൂഡ് മൂന്നാം രാജ്യത്തെത്തി മറ്റു പല ഉല്‍പ്പന്നങ്ങളുമാക്കി മാറ്റും. പിന്നെയത് റഷ്യന്‍ ആയിട്ടല്ല കണക്കാക്കുന്നത്. കൗണ്‍സിലിന്റെ ചട്ടം പരിശോധിച്ചാലറിയാം. അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയെ കുറിച്ചും ഇന്ത്യ വ്യക്തമായി മറുപടി നല്‍കി. ' യൂറോപ്യന്‍ രാജ്യങ്ങളെ വച്ചു നോക്കുമ്പോള്‍ റഷ്യയുമായുള്ള തങ്ങളുടെ വ്യാപാരം കുറവാണ്. 12-13 ബില്യണ്‍ യുഎസ് ഡോളറെ വരുന്നുള്ളൂ. ഞങ്ങള്‍ റഷ്യയ്ക്കും ചില ഉല്‍പ്പന്നങ്ങള്‍ കൊടുക്കുന്നു. എല്ലാ രാജ്യങ്ങളും അവരുടെ വ്യാപാരം വര്‍ധിപ്പിക്കാനാണ് നോക്കുക, അതിനപ്പുറം അതില്‍ ചിന്തിക്കേണ്ട കാര്യമില്ല, ഡിസംബറില്‍ ജര്‍മന്‍ വിദേശകാര്യമന്ത്രിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends