ഇംഗ്ലണ്ടിലെ പുതുപ്പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മേയ് 19, 20 തീയതികളില്‍ .

ഇംഗ്ലണ്ടിലെ പുതുപ്പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മേയ് 19, 20 തീയതികളില്‍ .
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിലെ പുതുപ്പള്ളി പള്ളി എന്നപേരില്‍ അറിയപ്പെടുന്ന ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളും ഭക്ത സംഘടനകളുടെ വാര്‍ഷികവും മേയ് മാസം 19,20(വെള്ളി, ശനി) ദിവസങ്ങളില്‍ ബിര്‍മിംഗ്ഹാം സ്റ്റെച്ച്‌ഫോര്‍ഡിലുള്ള ഓള്‍ സെയിന്റസ് ചര്‍ച്ചില്‍ നടത്തപ്പെടുന്നു.


മിഡ് ലാന്‍ഡിലെ ആദ്യ യാക്കോബായ പള്ളിയായ ബിര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയുടെ കാവല്‍ പിതാവായ അത്ഭുത പ്രവര്‍ത്തകനായ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആത്മീയ നിറവോടെ ആചരിക്കുവാന്‍ പള്ളി ഒരുങ്ങി കഴിഞ്ഞു. ആ പരിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സാദരം ക്ഷണിക്കുന്നു.


മേയ് 19 വെള്ളിയാഴ്ച വൈകുന്നേരം 5ന് പള്ളി വികാരി റവ. ഫാദര്‍ സാജന്‍ മാത്യു കൊടിയേറ്റുന്നതോടെ പെരുനാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് സന്ധ്യാ നമസ്‌കാരവും ധ്യാന പ്രസംഗവും നടത്തപ്പെടും. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടേയും വനിതാ സാമാജികരുടേയും വാര്‍ഷിക കലാപരിപാടികള്‍ അതിനെ തുടര്‍ന്നുള്ള കരിമരുന്നു പ്രയോഗം എന്നിവയോടുകൂടി

പെരുനാള്‍ സന്ധ്യ വര്‍ണാഭമാകും.

മെയ് 20 ശനിയാഴ്ച രാവിലെ 10.00 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്നു യൂ കെ പാത്രിയാര്‍ക്കല്‍ വികാരി അഭി ഐസക് മോര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കപ്പെടും. തുടര്‍ന്നു നടക്കുന്ന പെരുനാള്‍ റാസക്കു മേളവാദ്യത്തോടെ അകമ്പടി നള്‍കും. ആദ്യഫല ലേലവും സ്‌നേഹവിരുന്നും പെരുനാളിന്റെ ഭാഗമായി നടത്തപ്പെടും. വൈകുന്നേരം നാലിനു വികാരി ഫാ സജന്‍ മാത്യു കൊടി ഇറക്കുന്നതോടു കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ പര്യവസാനിക്കും.

ഈ വര്‍ഷത്തെ പെരുനാള്‍ ഏറ്റെടുത്തു നടത്തുന്നത് സ്‌കറിയ ജോസഫ് , ജോസ് മത്തായി , ജോബി കോശി എന്നിവരുടെ കുടുംബങ്ങള്‍ ആണ് .


കൂടുതല്‍ വിവരങ്ങള്‍ക്കു പള്ളിയുടെ വെബ്‌സൈറ്റ്

www.jsocbirmingham.org

FB:St George Jacobite Syrian Orthodox Church Birmingham

എന്നിവ സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്

വികാരി റവ. ഫാ. സാജന്‍ മാത്യു

07442 008903

സെക്രട്ടറി സാജു വര്‍ഗീസ്

07932021220

ട്രസ്റ്റി സിബിന്‍ ഏലിയാസ്

07730065207

എന്നിവരെ ബന്ധപ്പെടുക


Other News in this category4malayalees Recommends