ഹിറ്റ്‌ലര്‍ ആരാധകനാണ് താന്‍, ജോ ബൈഡനെ കൊന്ന് അമേരിക്കയുടെ അധികാരം പിടിച്ചെടുക്കാനാണ് വന്നത് ; വൈറ്റ് ഹൗസിന് നേരെ ആക്രമണം നടത്തിയ ഇന്ത്യന്‍ വംശജന്റെ മൊഴി

ഹിറ്റ്‌ലര്‍ ആരാധകനാണ് താന്‍, ജോ ബൈഡനെ കൊന്ന് അമേരിക്കയുടെ അധികാരം പിടിച്ചെടുക്കാനാണ് വന്നത് ; വൈറ്റ് ഹൗസിന് നേരെ ആക്രമണം നടത്തിയ ഇന്ത്യന്‍ വംശജന്റെ മൊഴി
യുഎസ് പ്രസിഡന്റ് ജോ ബൈഡനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് 19 കാരനായ ഇന്ത്യന്‍ വംശജന്‍ സായ് വര്‍ഷിത് കണ്ടുലയെ അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റു ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാള്‍ തന്റെ വാഹനം വൈറ്റ് ഹൗസിന്റെ സുരക്ഷാ ബാരിക്കേഡുകളിലേക്ക് ഇടിച്ചുകയറ്റിയത്. ഇയാളില്‍ നിന്നും നാസി ചിഹ്നമുള്ള പതാകയും പിടിച്ചെടുത്തു.താന്‍ ജോ ബൈഡനെ കൊല്ലാനാണ് എത്തിയതെന്നും അഡോള്‍ഫ് ഹിറ്റലറുടെ ആരാധകനാണെന്നും ഇയാള്‍ സുരക്ഷാ ഏജന്‍സികളോട് പറഞ്ഞിരുന്നു.

ജോ ബൈഡനെ വധിച്ച് അമേരിക്കയുടെ അധികാരം പിടിച്ചെടുക്കാനായിരുന്നു തന്റെ ശ്രമം എന്ന് ഇയാള്‍ ഇന്നലെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.കഴിഞ്ഞ ആറുമാസമായി ജോ ബൈഡനെ വധിക്കാനുള്ള ഗൂഡാലോചന താന്‍ നടത്തുകയായിരുന്നുവെന്നും ഇയാള്‍ കോടതിയില്‍ സത്യ വാങ്ങ്മൂലം നല്‍കി.

അമേരിക്കയിലെ മൗസൗറിയില്‍ താമസിക്കുന്ന ഈ ചെറുപ്പക്കാരന്‍ വാഷിംടണില്‍ എത്തി അവിടെ നിന്നും വാടകക്ക് എടുത്ത ഒരു ട്രക്ക് വൈറ്റ് ഹൗസിന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകളിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഹിറ്റ്‌ലറെ ആരാധിക്കുന്നയാളാണും അത് കൊണ്ടാണ് ജോ ബൈഡനെ കൊല്ലാന്‍ ശ്രമിച്ചതെന്നും പിടിയിലായ ഉടനെ തന്നെ ഇയാള്‍ പറഞ്ഞിരുന്നു.

Other News in this category



4malayalees Recommends