അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന കുട്ടികള്‍ക്കായുള്ള ധ്യാനം ജൂണ്‍ 17 ന് മാഞ്ചസ്റ്ററില്‍.. 9 മുതല്‍ 12 വരെ പ്രായക്കാര്‍ക്ക് പങ്കെടുക്കാം

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന കുട്ടികള്‍ക്കായുള്ള ധ്യാനം ജൂണ്‍ 17 ന് മാഞ്ചസ്റ്ററില്‍.. 9 മുതല്‍ 12 വരെ പ്രായക്കാര്‍ക്ക് പങ്കെടുക്കാം
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് ഏത് ജീവിത സാഹചര്യങ്ങളിലും ക്രിസ്തു വിശ്വാസത്തില്‍ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ നടത്തിവരുന്ന റവ. സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ജൂണ്‍ 17 ന് മാഞ്ചസ്റ്ററില്‍ വച്ച് കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷ ഒരുക്കുന്നു.

മാഞ്ചസ്റ്റര്‍ ലോങ്‌സൈറ്റ് സെന്റ് ജോസഫ് പള്ളി സീറോ മലബാര്‍ കമ്മ്യൂണിറ്റി സെന്ററില്‍(M13 0BU Portland Crescent) നടക്കുന്ന ശുശ്രൂഷയില്‍ 9 വയസ്സുമുതല്‍ 12 വയസുവരെയുള്ളവര്‍ക്ക് പങ്കെടുക്കാം.

സമയം രാവിലെ 10 .30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ .

കൂടുതല്‍ വിവരങ്ങള്‍ക്ക്

രാജു ആന്റണി 07912217960

വിന്‍സ് ജോസഫ് 07877852815

മിലാനി പോള്‍ 07877542849.

Other News in this category4malayalees Recommends