പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സ്മരണക്കായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുന്നു

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സ്മരണക്കായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുന്നു
പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത 75 രൂപയുടെ പ്രത്യേക നാണയം കേന്ദ്ര ധനകാര്യമന്ത്രാലയം പുറത്തിറക്കുന്നു. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ സ്മരണക്കായാണ് ഈ നാണയം പുറത്തിറക്കുന്നത്

നാണയത്തിന്റെ ഒരു വശത്ത് അശോകസ്തംഭവം അതിനെ താഴെയായി സത്യമേവ ജയതേ എന്ന് ആലേഖനവും ചെയ്തിരിക്കും. ഇടതു വശത്ത് ദേവനാഗരി ലിപിയില്‍ ഭാരത് എന്നും വലതു വശത്ത് ഇന്ത്യ എന്ന് ഇംഗ്‌ളീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്. നാണയത്തില്‍ രൂപ ചിഹ്നം രേഖപ്പെടുത്തും, ലയണ്‍ കാപ്പിറ്റലിന് താഴെ ഇംഗ്ഷീഷ് അക്കത്തില്‍ 75 എന്ന നാണയത്തിന്റെ മൂല്യവും രേഖപ്പെടുത്തും. നാണയത്തിന് മുകളില്‍ സന്‍സദ് സങ്കുല്‍ എന്നും താഴെ പാര്‍ലമെന്റ് മന്ദിരം എന്നും എഴുതിയിട്ടുണ്ടാകും.

ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിച്ചുകൊണ്ടാകും നാണയത്തിന്റെ ഡിസൈന്‍ തയ്യാറാക്കുക. 35 ഗ്രാം ആയിരിക്കും നാണയത്തിന്റെ ഭാരം. 35 ഗ്രാം ആയിരിക്കും നാണയത്തിന്റെ ഭാരം. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കല്‍, 5 ശതമാനം സിങ്ക് ഉള്‍പ്പെടെ ഇങ്ങനെയായിരിക്കും നാണയത്തിന്റെ ലോഹക്കൂട്ട്.

Other News in this category4malayalees Recommends