ഗോവിന്ദന്‍ മാഷിന്റെ സാനിധ്യത്തില്‍ സമീക്ഷ യുകെയുടെ പ്രതിനിധി സമ്മേളനം മെയ് 20 ന് പീറ്റര്‍ബോറോയില്‍ നടന്നു

ഗോവിന്ദന്‍ മാഷിന്റെ സാനിധ്യത്തില്‍ സമീക്ഷ യുകെയുടെ പ്രതിനിധി സമ്മേളനം മെയ് 20 ന് പീറ്റര്‍ബോറോയില്‍ നടന്നു
സമീക്ഷ UK യുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം പീറ്റര്‍ബൊറോ ഇന്നസെന്റ് നഗറില്‍ മെയ് 20 ശനിയാഴ്ച്ച നടന്നു. ശനിയാഴ്ച്ച സമീക്ഷ നാഷണല്‍ പ്രസിഡന്റ് ശ്രീ. ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍ പാതകയുയര്‍ത്തി തുടങ്ങിയ സമ്മേളനത്തില്‍ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി 125 പ്രതിനിധികള്‍ പങ്കെടുത്തു. ദേശീയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പളളിയുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ശ്രീ. ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി ശ്രീ. എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു. മത രാഷ്ട്രീയ പരിഗണകള്‍ക്ക് അതീതമായി സാംസ്‌കാരിക സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രസക്തിയെപ്പറ്റി ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സമീക്ഷ ദേശീയ വൈസ് പ്രസിഡന്റ് ശ്രീ. ഭാസ്‌കര്‍ പുരയില്‍ അനുശോചന പ്രമേയം അവതരിച്ചു. സെക്രട്ടറിക്കുവേണ്ടി ജോ.സെക്രട്ടറി ചിഞ്ചു സണ്ണി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ ക്രിയാത്മക വിമര്‍ശനങ്ങളും, ഭാവിയിലേക്കുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളും ഓരോ പ്രതിനിധികളില്‍ നിന്നും ഉയര്‍ന്നുവന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ശ്രീമതി രാജി രാജന്‍ അവതരിപ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടും വിശദമായ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും ആവശ്യമായ ഭേദഗതികള്‍ക്കും ശേഷം സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു. അതോടൊപ്പം മുന്നോട്ടുള്ള ഭാവി പ്രവര്‍ത്തന രേഖ സെക്രട്ടറിയേറ്റ് മെമ്പര്‍ ശ്രീ. ഉണ്ണികൃഷ്ണന്‍ ബാലന്‍ അവതരിപ്പിച്ചു. പ്രവാസികളുടെ വിമാനയാത്രാ പ്രശ്‌നങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന പ്രയാസങ്ങള്‍ ബന്ധപ്പെട്ട വകുപ്പു മേധവികളുടെ ശ്രദ്ധയിയില്‍ കൊണ്ടുവരുന്നതിനായി പത്തോളം പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുകയുണ്ടായി. ചില പ്രമേയങ്ങള്‍ പുന:പരിശോധനക്കായി മാറ്റി വെക്കുകയും മറ്റുള്ളവ ആവശ്യമായ ഭേദഗതികളോടെ സമ്മേളനം അംഗീകരിക്കുകയും ചെയ്തു.പ്രസീഡിയം, മിനിട്‌സ് കമ്മറ്റി, പ്രമേയ കമ്മറ്റി എന്നിവയുടെ സംയോജിത പ്രവര്‍ത്തനം സമ്മേളന നടപടികള്‍ സുഗമമായി നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കാന്‍ സഹായിച്ചു. നാഷണല്‍ സെക്രട്ടറിയേറ്റില്‍ നിന്ന് വിരമിക്കുന്ന ശ്രീ. മോന്‍സി തൈക്കൂടനെ ദേശീയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളിയും പ്രസിഡന്റ് ശ്രീ. ശ്രീകുമാര്‍ ഉള്ളപ്പിള്ളിലും ചേര്‍ന്ന് ഷാള്‍ അണിയിച്ചു ആദരിച്ചു. സമീക്ഷയുടെ ദീര്‍ഘകാല പ്രവര്‍ത്തകനും, പ്രതിസന്ധി ഘട്ടങ്ങളില്‍ സമീക്ഷയെ മുന്നോട്ട് നയിക്കാന്‍ ശക്തമായി നിലകൊള്ളുകയും ചെയ്ത ശ്രീ. മോന്‍സി സംഘടനയുടെ ഭാവിപ്രവര്‍ത്തനത്തിലും സജീവമായി പങ്കെടുത്തുകൊണ്ട് കൂടെയുണ്ടാകുമെന്ന് തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഉറപ്പു നല്‍കി. നാഷണല്‍ സെക്രട്ടറിയേറ്റംഗം ശ്രീ. ജോഷി ഇറക്കത്തലിന്റെ നന്ദി പ്രകാശനത്തോടെ പ്രതിനിധി സമ്മേളനം സമാപിച്ചു

വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍

Other News in this category



4malayalees Recommends