കാനഡയിലേക്കുള്ള ഫാമിലി റീയൂണിഫിക്കേഷന്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ണായക പ്രഖ്യാപനം ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ സീന്‍ ഫ്രാസര്‍ ഇന്ന് നടത്തുമെന്ന് റിപ്പോര്‍ട്ട്. വാന്‍കൂവര്‍ സെന്ററിലെ എംപിയായ ഹെഡി ഫ്രൈയുമായി ചേര്‍ന്നായിരിക്കും മിനിസ്റ്റര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നത്. കാനഡയിലെ ഫാമിലി റീയൂണിഫിക്കേഷന്‍ ശക്തിപ്പെടുത്തുമെന്ന മിനിസ്റ്ററുടെ മാന്‍ഡേറ്റ് ലെറ്റര്‍ കമ്മിറ്റ്‌മെന്റിനോടുള്ള പ്രതികരണമന്ന നിലയിലാണ് നിര്‍ണായകമായ ഈ പ്രഖ്യാപനം നടത്തുന്നത്.
ഫാമിലി ക്ലാസ് സ്‌പോണ്‍സര്‍ഷിപ്പ്
കനേഡിയന്‍ സിറ്റിസണ്‍സിനും പെര്‍മനന്റ് റെസിഡന്റുമാര്‍ക്കും തങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ കാനഡയിലേക്ക് കൊണ്ടു വരാനും പെര്‍മനന്റ് റെസിഡന്റാകാനും അനുവദിക്കുന്ന സ്‌കീമാണ് ഫാമിലി ക്ലാസ് സ്‌പോണ്‍സര്‍ഷിപ്പ്.കാനഡയിലെ ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാനിന് കീഴിലുളള ഏറ്റവും വലിയ രണ്ടാമത്തെ കാറ്റഗറിയാണ് ഫാമിലി ക്ലാസ് ഇമിഗ്രേഷന്‍. 2023ല്‍ ഫാമിലി ക്ലാസ് കാറ്റഗറിയില്‍ 106,500 പുതിയവരെ വിദേശത്ത് നിന്ന് കാനഡയിലേക്ക് കൊണ്ടു വരാനാണ് ലക്ഷ്യമിടുന്നത്.
ഇതില്‍ 78,000 പേരെ സ്പൗസസ്, പാര്‍ട്‌ണേര്‍സ്, ആന്‍ഡ് ചില്‍ഡ്രന്‍ കാറ്റഗറിയിലാണ് കൊണ്ടു വരുന്നത്. ഇതില്‍ 28,500 പേരെ പാരന്റ്‌സ് ആന്‍ഡ് ഗ്രാന്റ്പാരന്റ്‌സ് കാറ്റഗറിയിലാണ് കൊണ്ടു വരുന്നത്. 2025ല്‍ 118,000 പുതിയവരെയാണ് ഫാമിലി ക്ലാസ് ഇമിഗ്രേഷനിലൂടെ ഇവിടേക്ക് കൊണ്ടു വരാന്‍ തയ്യാറെടുക്കുന്നത്. ഇത്തരത്തിലുള്ള ഒരു സ്‌പോണ്‍സറാകാന്‍ സാധിക്കുന്നത് താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കാണ്.
1- കനേഡിയന്‍ സിറ്റിസണോ അല്ലെങ്കില്‍ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്റോ ആയിരിക്കണം.
2-18 വയസോ അതില്‍ കൂടുതലോ പ്രായമുണ്ടായിരിക്കണം.
3- ജയിലില്‍ കിടന്ന ആളോ , ബാങ്ക് കടബാധ്യതയുള്ള ആളോ, റിമൂവല്‍ ഓര്‍ഡര്‍ കൈപ്പറ്റിയ ആളോ അല്ലെങ്കില്‍ ഗുരുതരമായ കുറ്റം ചെയ്ത ആളോ ആവരുത്.
4- കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഒരു പങ്കാളിയെ കാനഡയിലേക്ക് സ്‌പോണ്‍സര്‍ ചെയ്തവരാകരുത്.