പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിച്ച് ആര്‍ജെഡിയുടെ ട്വീറ്റ് ; നടപടി ആവശ്യപ്പെട്ട് ബിജെപി

പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിച്ച് ആര്‍ജെഡിയുടെ ട്വീറ്റ് ; നടപടി ആവശ്യപ്പെട്ട് ബിജെപി
പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് ഉപമിച്ച് ആര്‍ജെഡിയുടെ ട്വീറ്റ്. പുതിയ പാര്‍ലമെന്റിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രവും ഉള്‍പ്പെടുത്തി, എന്താണിതെന്ന ചോദ്യത്തോടെയാണ് ആര്‍ജെഡിയുടെ ട്വീറ്റ്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ആര്‍ജെഡിയുടെ വിവാദ ട്വീറ്റ്.

ട്വീറ്റിന് താഴെ നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്തി. സംഭവത്തില് ആര്‍ജെഡിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് സുശീല്‍ മോദി ആവശ്യപ്പെട്ടു.

കുഴിച്ചുമൂടപ്പെടുന്ന ജനാധിപത്യത്തിന്റെ പ്രതീകമായാണ് ശവപ്പെട്ടിയുടെ ചിത്രം ട്വീറ്റ് ചെയ്തതെന്ന് ആര്‍ജെഡി ലീഡര്‍ ശക്തിസിങ് യാദവ് പ്രതികരിച്ചു. ജനാധിപത്യത്തെ കുഴിച്ചുമൂടാന്‍ രാജ്യത്തെ ജനങ്ങള്‍ സമ്മതിക്കില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് ചര്‍ച്ചകള്‍ക്കായുള്ള ഇടമാണെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends