ഓസ്‌ട്രേലിയയിലേക്ക് പോകുന്നവര്‍ ചില പ്രത്യേക സാധനങ്ങള്‍ കൊണ്ടു പോകാന്‍ പാടില്ല; ബയോ സെക്യൂരിറ്റി ഓഫീസര്‍മാര്‍ ത്രീഡി എക്‌സ്-റേ മെഷീനുകള്‍, ഡിറ്റെക്ടര്‍ നായകള്‍ തുടങ്ങിയവ ഉപയോഗിച്ച് പഴുതടച്ച പരിശോധന നടത്തും; പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷാനടപടികള്‍

ഓസ്‌ട്രേലിയയിലേക്ക് പോകുന്നവര്‍ ചില പ്രത്യേക സാധനങ്ങള്‍ കൊണ്ടു പോകാന്‍ പാടില്ല; ബയോ സെക്യൂരിറ്റി ഓഫീസര്‍മാര്‍ ത്രീഡി എക്‌സ്-റേ മെഷീനുകള്‍, ഡിറ്റെക്ടര്‍ നായകള്‍ തുടങ്ങിയവ ഉപയോഗിച്ച് പഴുതടച്ച പരിശോധന നടത്തും; പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷാനടപടികള്‍
ഒരു രാജ്യത്തേക്ക് നാം പോകുമ്പോള്‍ അവിടേക്ക് നമുക്കിഷ്ടമുള്ളതെല്ലാം കൊണ്ടു പോകാന്‍ അനുവാദമില്ലെന്നറിയുക. ഇത്തരത്തില്‍ നിരോധിച്ച വസ്തുക്കള്‍ കൊണ്ട് പോയാല്‍ വിമാനത്താവളത്തില്‍ വച്ച് നടത്തുന്ന പരിശോധനയില്‍ തന്നെ അവ പിടിക്കപ്പെടുകയും നമ്മുടെ യാത്രക്ക് ബുദ്ധിമുട്ടുകളുണ്ടാവുകയും ചെയ്യും. അഥവാ പുറപ്പെടുന്ന വിമാനത്താവളത്തില്‍ വച്ചുളള പരിശോധനയില്‍ രക്ഷപ്പെട്ടാലും ചെന്നിറങ്ങുന്ന രാജ്യത്തെ വിമാനത്താവളത്തിലുള്ള ചെക്കിംഗില്‍ ഇവ പിടിക്കപ്പെടുകയും അതുമായി ബന്ധപ്പെട്ട പ്രയാസങ്ങളനുഭവിക്കേണ്ടി വരുകയും ചെയ്യും. ഓസ്‌ട്രേലിയയിലേക്ക് പോകുന്നവരുടെ കാര്യത്തിലും ഇത് ബാധകമാണ്.

ഇതിനാല്‍ ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുന്ന കുടിയേറ്റക്കാര്‍ അവിടേക്ക് കൊണ്ടു പോകാന്‍ പറ്റിയ വസ്തുക്കളും പറ്റാത്ത വസ്തുക്കളും മനസിലാക്കിയിരിക്കണം. ചില സാധനങ്ങള്‍ കൊണ്ടു പോകാന്‍ പ്രത്യേക പെര്‍മിഷനെടുക്കേണ്ടി വരും. ഓസ്‌ട്രേലിയയിലേക്ക് പോകുന്നവര്‍ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍, സസ്യോല്‍പന്നങ്ങള്‍, മൃഗോല്‍പന്നങ്ങള്‍, തുടങ്ങിയവ കൊണ്ടു പോകാന്‍ പാടില്ല. ഇവയിലൂടെ ഓസ്‌ട്രേലിയയിലെ ജന്തുജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ചില അസുഖങ്ങള്‍ പകരുന്ന ഭീഷണിയൊഴിവാക്കുന്നതിനാണീ നിരോധനം.

ഓസ്‌ട്രേലിയയിലേക്ക് പോകുന്നവര്‍ക്കെല്ലാം അവിടുത്തെ 60 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള അഗ്രികള്‍ച്ചര്‍ ഇന്റസ്ട്രിയെ പരിരക്ഷിക്കുന്നതിനുള്ള ബാധ്യതയുള്ളതിനാല്‍ ആരും ഇത്തരം ഉല്‍പന്നങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോകുമ്പോള്‍ കൊണ്ടു പോകാന്‍ പാടില്ലെന്നറിയുക. ഇവിടുത്തെ അതുല്യമായ പരിസ്ഥിതി, തദ്ദേശീയമായ ജന്തു സസ്യ ജാലങ്ങള്‍, വിനോദസഞ്ചാര വ്യവസായം, ജീവിത ശൈലി എന്നിവയെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വവും ഇവിടേക്ക് കടന്ന് വരുന്നവരില്‍ നിക്ഷിപ്തമായതിനാല്‍ ഏവരും ഈ നിയമങ്ങള്‍ അനുസരിക്കണമെന്ന് ഓസ്‌ട്രേലിയ നിഷ്‌കര്‍ഷിക്കുന്നു.

ഇത് സംബന്ധിച്ച പരിശോധനക്കായി ബയോ സെക്യൂരിറ്റി ഓഫീസര്‍മാര്‍ ത്രീഡി എക്‌സ്-റേ മെഷീനുകള്‍, ഡിറ്റെക്ടര്‍ നായകള്‍, തുടങ്ങിയ സൗകര്യങ്ങളുപയോഗിക്കുന്നതായിരിക്കുമെന്ന് പ്രത്യേകം ഓര്‍ക്കുക. അപകടരമായ പെറ്റ്‌സുകള്‍, രോഗങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനായി യാത്രക്കാരെയും അവരുടെ ബാഗേജുകളും വിശദമായി പരിശോധിക്കുന്നതായിരിക്കും.

ബാഗിലുള്ള സാധനങ്ങളെ സംബന്ധിച്ച് വിശദമായ ഉത്തരം നല്‍കാതിരുന്നാലും ബയോ സെക്യൂരിറ്റി ഓഫീസറുടെ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാലും വ്യാജ വിവരങ്ങള്‍ നല്‍കിയാലും നിങ്ങളുടെ ഇന്‍കമിംഗ് പാസഞ്ചര്‍ കാര്‍ഡില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാലും നിങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നറിയുക. ഇതിനെ തുടര്‍ന്ന് ശിക്ഷയെന്ന നിലയില്‍ നിങ്ങളുടെ വിസിറ്റര്‍ വിസ റദ്ദാക്കപ്പെടും. അല്ലെങ്കില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് പുറത്താക്കപ്പെടുകയും മൂന്ന് വര്‍ഷത്തേക്ക് ഇവിടെ കാലു കുത്തുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.

Other News in this category



4malayalees Recommends