ഓസ്‌ട്രേലിയയിലേക്ക് പോകാനൊരുങ്ങി വിസയെടുത്തവര്‍ പുതിയ പാസ്‌പോര്‍ട്ടെടുത്താല്‍ നിര്‍ബന്ധമായും അറിയിക്കണം; ഇതിനായി ഇമ്മിഅക്കൗണ്ടില്‍ പോയി പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം; ഇമ്മിഅക്കൗണ്ടില്ലെങ്കില്‍ ക്രിയേറ്റ് ചെയ്യണം

ഓസ്‌ട്രേലിയയിലേക്ക് പോകാനൊരുങ്ങി വിസയെടുത്തവര്‍ പുതിയ പാസ്‌പോര്‍ട്ടെടുത്താല്‍ നിര്‍ബന്ധമായും അറിയിക്കണം; ഇതിനായി ഇമ്മിഅക്കൗണ്ടില്‍ പോയി പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം; ഇമ്മിഅക്കൗണ്ടില്ലെങ്കില്‍ ക്രിയേറ്റ് ചെയ്യണം
നിങ്ങള്‍ ഒരു പുതിയ പാസ്‌പോര്‍ട്ട് എടുത്തിട്ടുണ്ടെങ്കില്‍ അക്കാര്യം നിര്‍ബന്ധമായും അറിയിക്കണമെന്ന നിര്‍ദേശവുമായി ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് രംഗത്തെത്തി. ഇത്തരത്തില്‍ അറിയിക്കുന്നതിലൂടെ പുതിയ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിങ്ങളുടെ ഓസ്‌ട്രേലിയന്‍ വിസയുമായി അല്ലെങ്കില്‍ വിസ അപേക്ഷയുമായി ലിങ്ക് ചെയ്യാന്‍ സാധിക്കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് ഓര്‍മിപ്പിക്കുന്നു.

ഇത്തരത്തില്‍ പുതിയ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിങ്ങളുടെ ഇമ്മിഅക്കൗണ്ടില്‍ https://online.immi.gov.au/lusc/login ലോഗിന്‍ ചെയ്ത് കൊണ്ട് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ലോഗിന്‍ ചെയ്ത് നിങ്ങളുടെ അപ്ലിക്കേഷന്‍ സെലക്ട് ചെയ്യണം. തുടര്‍ന്ന് എഡിറ്റ് അല്ലെങ്കില്‍ വ്യൂ ഡീറ്റെയില്‍സ് സെലക്ട് ചെയ്ത് നിങ്ങളുടെ അപ്ലിക്കേഷന്‍ ഹോം സ്‌ക്രീനിലേക്ക് നാവിഗേറ്റ് ചെയ്യണം. പിന്നീട് അപ്‌ഡേറ്റ് ഡീറ്റെയില്‍സ് സെലക്ട് ചെയ്ത് ചേയ്ഞ്ച് പാസ്‌പോര്‍ട്ട് ഡീറ്റെയില്‍സിലേക്ക് പോകുകയാണ് വേണ്ടത്. തുടര്‍ന്ന് അപ്ലിക്കന്റ് സെലക്ട് ചെയ്ത് പുതിയ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അതില്‍ എന്റര്‍ ചെയ്യണം. പാസ്‌പോര്‍ട്ടിലെ മാറ്റങ്ങളുടെ കാരണവും എന്റര്‍ ചെയ്യണം. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സബ്മിറ്റ് ബട്ടന്‍ പ്രസ് ചെയ്യണം.

ഇത്തരത്തില്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിങ്ങളുടെ വിസയുമായി അല്ലെങ്കില്‍ വിസ അപേക്ഷയുമായി 72 മണിക്കൂറിനുള്ളില്‍ ലിങ്ക് ചെയ്ത് ലഭിക്കും. ഇനി നിങ്ങള്‍ ഇമ്മിഅക്കൗണ്ട് ഇത് വരെ യൂസ് ചെയ്തിട്ടില്ലെങ്കില്‍ Create an ImmiAccountഓപ്ഷന്‍ ഉപയോഗിക്കണം. ഇതിനായി ഈ ലിങ്കില്‍ https://online.immi.gov.au/lusc/register പോയാല്‍ മതി. ഇതിലൂടെ ഓണ്‍ലൈന്‍ ചേഞ്ച് ഓഫ് പാസ്‌പോര്‍ട്ട് ഫോം ഉപയോഗിച്ച് നിങ്ങള്‍ക്ക് അപേക്ഷ ഇംപോര്‍ട്ട് ചെയ്യാനാവും.

Other News in this category



4malayalees Recommends