ഡോര്‍ തുറന്ന് കോഫി ഉണ്ടോ എന്ന് ചോദിച്ചു, യൂ മസ്റ്റ് റിക്വസ്റ്റ് എന്ന് അവര്‍ പറഞ്ഞു; കോക്ക്പിറ്റില്‍ കയറിയതിനെക്കുറിച്ച് ഷൈന്‍ ടോം

ഡോര്‍ തുറന്ന് കോഫി ഉണ്ടോ എന്ന് ചോദിച്ചു, യൂ മസ്റ്റ് റിക്വസ്റ്റ് എന്ന് അവര്‍ പറഞ്ഞു; കോക്ക്പിറ്റില്‍ കയറിയതിനെക്കുറിച്ച് ഷൈന്‍ ടോം
നടന്‍ ഷൈന്‍ ടോം ചാക്കോ വിമാനത്തിന്റെ കോക്ക്പിറ്റിനുള്ളില്‍ കയറാന്‍ ശ്രമിച്ചതിന് ദുബൈ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഷൈനിനെ തടഞ്ഞുവച്ച സംഭവം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വലിയ വാര്‍ത്താപ്രാധാന്യം നേടിയത്. അന്ന് വിശദീകരണവുമായി നടന്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സംഭവിച്ചത് എന്തെന്ന് മറ്റൊരു കാരണം പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഏഷ്യാനെറ്റിന്റെ കുക്ക് വിത്ത് കോമഡി പരിപാടിയില്‍ പങ്കെടുക്കവെ അവതാരകയായ മീര നന്ദന്റെ ചോദ്യത്തിന് മറുപടിയായാണ് ഷൈനിന്റെ പ്രതികരണം.

ഫ്‌ലൈറ്റില്‍ ആകെക്കൂടി ബാത്ത്‌റൂം, ഇരിക്കാനുള്ള സ്ഥലം, കോക്ക്പിറ്റ് ഇങ്ങനെ മൂന്ന് സ്ഥലങ്ങളേ ഉള്ളൂ. ഇതിന്റെ വാതിലൊക്കെ ഏകദേശം ഒരേപോലെ ഇരിക്കും. ഞാന്‍ ഒരു കോഫി ചോദിച്ച് ചെന്നതാണ്. അവിടെ ചെന്നപ്പോള്‍ കോഫി മെഷീന്‍ ഒന്നുമില്ല.

അപ്പോള്‍ ഞാന്‍ ഒരു ഡോര്‍ തുറന്ന് കോഫി ഉണ്ടോ എന്ന് ചോദിച്ചു. യൂ മസ്റ്റ് റിക്വസ്റ്റ് എന്നായിരുന്നു അവരുടെ പ്രതികരണം. പുറത്ത് ആരെയും കണ്ടില്ല, അതുകൊണ്ടാണ് അകത്ത് കയറി ചോദിക്കാമെന്ന് കരുതിയതെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് അകത്തേക്ക് വരാമോ എന്നും ചോദിച്ചു', ഷൈന്‍ ടോം ചാക്കോ പറയുന്നു.Other News in this category4malayalees Recommends