ഇന്നസെന്റ് ചേട്ടന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാം വലിയ കഴിവാണ്, നമുക്കൊന്നും ഒരിക്കലും സാധിക്കില്ല ; ധര്‍മ്മജന്‍ പറയുന്നു

ഇന്നസെന്റ് ചേട്ടന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാം വലിയ കഴിവാണ്, നമുക്കൊന്നും ഒരിക്കലും സാധിക്കില്ല ; ധര്‍മ്മജന്‍ പറയുന്നു
ആര്‍ക്കും ഒരു പരാതിയും പറയാനില്ലാത്ത രണ്ടു വ്യക്തിത്വങ്ങള്‍ ഇ.കെ നായനാരും, ഇന്നസെന്റ് ചേട്ടനുമാണെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ആദ്യത്തെ സിനിമയില്‍, ആദ്യത്തെ ദിനം ഇന്നസെന്റിനൊപ്പമായിരുന്നുവെന്ന് ധര്‍മ്മജന്‍ പറഞ്ഞു.

ഞങ്ങള്‍ അടുത്തടുത്ത മുറികളിലാണ് താമസിച്ചിരുന്നത്. ഷൂട്ടിങ് കഴിഞ്ഞു വന്ന്, ഫ്രഷായി ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ ഇന്നസെന്റ് ചേട്ടന്‍ വിളിക്കും. ഞാന്‍ എന്റെ ഭക്ഷണം എടുത്ത് അങ്ങോട്ട് പോകും, പുള്ളിയുടെ കൂടെ സംസാരിച്ചിരുന്നു ഭക്ഷണം കഴിക്കും. ചിലപ്പോള്‍ ആ റൂമില്‍ തന്നെ കിടന്നുറങ്ങും.

തുടക്കക്കാരന്‍ ആണെന്നൊരു അകല്‍ച്ചയൊന്നും പുള്ളി കാണിച്ചിരുന്നില്ല. കുറച്ചു സിനിമകള്‍ കഴിഞ്ഞപ്പോള്‍, വീണ്ടും ഞങ്ങളൊരുമിച്ചുള്ള ഒരു സെറ്റില്‍ വെച്ച് പുള്ളി സ്യൂട്‌കേസ് തുറന്ന് അമ്മയുടെ മെമ്പര്‍ഷിപ് ഫോം എടുത്ത് തന്നു. എന്നിട്ട് അംഗത്വം എടുക്കാന്‍ ഉപദേശിച്ചു. പക്ഷേ സിനിമയില്‍ ഞാന്‍ എത്ര കാലം ഉണ്ടാകും എന്നുറപ്പില്ലാത്തതു കൊണ്ട് ആ ഫോം അങ്ങനെ തന്നെ വെച്ചു.

കുറച്ചു നാള്‍ കഴിഞ്ഞെന്നെ കണ്ടപ്പോള്‍ പുള്ളി എന്നോട് വീണ്ടും പറഞ്ഞു, മെമ്പര്‍ഷിപ് ഫീ കൂടുന്നതിന് മുന്‍പ് അംഗത്വം എടുത്തോളൂ എന്ന്. പുള്ളിക്കത്ര ഓര്‍മയാണ് കാര്യങ്ങള്‍. ഇന്നസെന്റ് ചേട്ടന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാം വലിയ കഴിവാണ്, നമുക്കൊന്നും ഒരിക്കലും സാധിക്കില്ല. ദൈവം പ്രത്യേകം കൊടുത്തിട്ടുള്ള കഴിവാണ്. ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends