ലണ്ടന്‍ ; ഒഐസിസി യുകെ മുന്‍ കണ്‍വീനറും, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും, യുകെയിലെ ബിസ്‌നസുകാരനുമായിരുന്ന ഗുരുവായൂര്‍ സ്വദേശിയും യുകെ മലയാളികളുടെ പ്രിയപ്പെട്ടവനുമായിരുന്ന ശ്രീ തെക്കുംമുറി ഹരിദാസിന്റെ രണ്ടാം ചരമ വാര്‍ഷികവും അദ്ദേഹത്തിന്റെ പേരില്‍ നടത്തിവരുന്ന അവാര്‍ഡ് ദാനച്ചടങ്ങും ലണ്ടന്‍ ക്രോയിഡണില്‍ സെന്റ് എയ്ഡാന്‍ ചര്‍ച്ചില്‍ വച്ച് പ്രൗഡഗംഭീരമായി നടന്നു.


ഒഐസിസി യുകെ ജനറല്‍ സെക്രട്ടറി ശ്രീ ഷാജീ ആനന്ദ് ചെയര്‍മാന്‍ ആയിട്ടുള്ള ഈ പരിപാടിയുടെ പ്രോഗ്രാം കോര്‍ഡിനേറ്ററായ നാഷണല്‍ സെക്രട്ടറി ശ്രീ,അപ്പാ ഗഫൂര്‍ പ്രോഗ്രാമിന് എത്തിയ വ്യക്തിത്വങ്ങളെ സ്വാഗതം ചെയ്തു. തുടര്‍ന്ന് ഈശ്വരപ്രാര്‍ത്ഥന നടത്തി പരിപാടിയുടെ ആങ്കറായ ശ്രീമതി, സുജാത മേനോന്‍ പരിപാടിക്ക് നേതൃത്വം നല്‍കി ഒഐസിസി യുകെ നാഷണല്‍ കമ്മറ്റി പ്രസിഡന്റ് കെ കെ മോഹന്‍ ദാസ് നിലവിളക്ക് തെളിയിച്ചു മുഖ്യ അതിഥികളായ സതക് മേയര്‍ സുനില്‍ ചോപ്ര, ക്രോയിഡന്‍ കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീത് നാഷണല്‍ കമ്മറ്റി അംഗങ്ങളായ ഷാജി ആനന്ദ്, അള്‍ സാര്‍ അലി, ജവഹര്‍ലാല്‍, ജയന്‍ റാന്‍ അപ്പാ ഗഫൂര്‍, സണ്ണി ലൂക്കോസ് റോണി, ജോയിസ് ജയിംസ്, മഹേഷ് മിച്ചം,അശ്വതി, സറി റീജിയന്‍ പ്രസിഡന്റ് വില്‍സണ്‍ ജോര്‍ജ്ജ്, അനൂപ് ശശി, സാബു ജോര്‍ജ്ജ്, അഷറഫ്, ജോര്‍ജ്ജ് അടൂര്‍, ബാബു പുറിഞ്ചു യഹിയ, യൂത്ത് വിങ്ങ് പ്രസിഡന്റ് സുഹയില്‍ ഷാജഹാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


.തുടര്‍ന്ന് കെ കെ മോഹന്‍ദാസ് അദ്ധ്യക്ഷപ്രസംഗം നടത്തി പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കു ശേഷം കോണ്‍ഗ്രസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരുന്നതിന്റെ സുചനയാണ് കര്‍ണ്ണാടക ഇലക്ഷനിലൂടെ നമുക്ക് പാഠമാക്കേണ്ടത് എന്ന് ഓര്‍മ്മിപ്പിച്ചു.
തുടര്‍ന്ന് വെല്‍കം ഡാന്‍സോടു കൂടി നൃത്തവും സിനിമാറ്റിക് ഡാന്‍സും കൂടി പരിപാടിക്ക് ശോഭ കൂട്ടി ശേഷം യുകെയിലെ പ്രശസ്ത Musi Team Karmic version Live മ്യൂസിക് ടീം കാണികള്‍ക്ക് ആവേശം പകര്‍ന്നു. ഇടക്ക് നടന്ന നൃത്തപരിപാടികളും കൂടി ആയപ്പോള്‍ എല്ലാം വളരെ ഭംഗിയായി അതിനു ശേഷം സമൂഹത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടഅംഗങ്ങള്‍ക്കു് വിഷിഷ്ടാതിധികളായി എത്തിയ സതക് മേയര്‍ സുനില്‍ ചോപ്രയും കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീ തും നാഷണല്‍ കമ്മറ്റി നേതാക്കളും ചേര്‍ന്ന് അവാര്‍ഡുകള്‍ നല്‍കി.
വെല്‍ഫയര്‍ അവാര്‍ഡ്, ശ്രീ, മംഗളവദനനും, ബിസ്‌നസ് അവാര്‍ഡ് ശ്രീ റോണി ജേക്കബിനും, ശ്രീ, സക്കീറിനും നല്‍കി നേഴ്‌സിങ്ങ് മേഖലയില്‍ നിന്നും ഷൈമിക്കും അചീവ്‌മെന്റ് അവാര്‍ഡ് മൂന്നു പേര്‍ക്കായി അഡ്വ സുരേഷ് ഉണ്ണിത്താനും, ഷാംജിത്ത്, സുനില്‍ രവീന്ദ്രന്‍ എന്നിവര്‍ക്കും നല്‍കി.
നാട്ടില്‍ നിന്നും മുന്‍ ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തലയും മുന്‍ പ്രവാസികാര്യ മന്ത്രി ശ്രീ കെ സി ജോസഫും, ബിസ്‌നസ് കാരനായ ലൂലൂ മാള്‍ ചെയര്‍മാന്‍ യൂസഫലി, ആനന്ദ് ടിവി ഉടമ ശ്രീ ശ്രീകുമാര്‍ ,ശ്രീ ചാണ്ടി ഉമ്മന്‍ അടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍ വീഡിയോയിലൂടെ ആശംസകള്‍ അറിയിച്ചു. 'പരിപാടിക്ക് എത്തിയ എല്ലാ വര്‍ക്കും ഭക്ഷണം നല്‍കി രാത്രി 'പതിനൊന്നു മണിയോടെഅവസാന റൗണ്ട് ഗാനത്തിനു ശേഷം ദേശീയഗാനാലാപനത്തോടെ പരിപാടി സമാപിച്ചു എല്ലാവര്‍ക്കും ട്രഷറര്‍ ജവഹര്‍ലാല്‍ നന്ദി പറഞ്ഞു