ഡല്‍ഹിയില്‍ 16 കാരിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി ആണ്‍ സുഹൃത്ത് ; തടയാതെ ജനം ; ഞെട്ടല്‍

ഡല്‍ഹിയില്‍ 16 കാരിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി ആണ്‍ സുഹൃത്ത് ; തടയാതെ ജനം ; ഞെട്ടല്‍
ഡല്‍ഹിയില്‍ 16 വയസുള്ള പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്താണ് ഈ ക്രൂരകൃത്യം നടത്തിയത്. രാത്രി സമയമെങ്കിലും ആളുകള്‍ നോക്കി നില്‍ക്കെയാണ് പ്രതി കൊലനടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

20കാരനായ സാഹില്‍ ആണ് പ്രതി.കൊലപാതകത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കാമുകനാണ് സാഹില്‍ എന്ന് ദില്ലി പോലീസ് പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ നടക്കുകയാണ്.

കഴിഞ്ഞ ദിവസം സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. വഴിയില്‍ വച്ച് സാഹില്‍ ആളുകള്‍ നോക്കി നില്‍ക്കെ തന്നെ കുട്ടിയെ ആക്രമിച്ചു. കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ആഞ്ഞാഞ്ഞ് കുത്തി

നിലത്ത് വീണ പെണ്‍കുട്ടിയെ പിന്നെയും പ്രതി കുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.സമീപത്തുണ്ടായിരുന്ന ആരും പ്രതിയെ തടയാന്‍ ശ്രമിച്ചില്ല. കുത്തേറ്റ പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് പ്രതി നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ ഘട്ടത്തിലും സമയത്തും ആളുകളാരും തന്നെ പ്രതിയെ പിടികൂടുവാന്‍ മുന്നോട്ടു വന്നില്ല.

Other News in this category



4malayalees Recommends