റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് ; ഡിവൈഎസ്പിയുടെ ഭാര്യ പിടിയില്‍

റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് ; ഡിവൈഎസ്പിയുടെ ഭാര്യ പിടിയില്‍
സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിവൈഎസ്പിയുടെ ഭാര്യ പിടിയില്‍. തൃശൂര്‍ കോഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ ഭാര്യ കണ്ണൂര്‍ സ്വദേശിനി നുസ്രത്ത് വിപിയാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ നിരവധി തട്ടിപ്പ് കേസുകളാണ് നിലവിലുള്ളത്.

ഹൈക്കോടതിയിലെ അഭിഭാഷകയാണെന്ന് പറഞ്ഞും റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തുമാണ് പ്രധാനമായും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. തൃശ്ശൂരിലെ വീട്ടില്‍ നിന്നാണ് നുസ്രത് പിടിയിലായത്. കേസ് നടത്തിപ്പിനെന്ന പേരില്‍ പലരില്‍ നിന്നായി 10 ലക്ഷം രൂപ വരെ വാങ്ങിയെന്നുള്ള നിരവധി പരാതികളാണ് പോലീസിന് ലഭിച്ചത്.

വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ട്. നുസ്രത്തിനെതിരെ 15 കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. തട്ടിപ്പിന് ശേഷം പിടികൊടുക്കാതെ കടന്നു കളയാന്‍ ഉന്നത ബന്ധം ഇവര്‍ ഉപയോഗിച്ചിരുന്നതായും ആക്ഷേപമുണ്ട്.

Other News in this category4malayalees Recommends