ബഹിരാകാശ യാത്ര ; പാസ്‌പോര്‍ട്ടില്‍ മുദ്രയുമായി സൗദി

ബഹിരാകാശ യാത്ര ; പാസ്‌പോര്‍ട്ടില്‍ മുദ്രയുമായി സൗദി
സൗദി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകളില്‍ ബഹിരാകാശത്തേയ്ക്ക് സൗദി എന്ന പ്രമേയമുള്ള ഒരു സ്മാരക മുദ്ര പുറത്തിറക്കി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്ട് സൗദി സ്‌പേസ് കമ്മീഷനുമായി സഹകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയമാണ് മുദ്ര പുറത്തിറക്കിയത്.

ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളം, റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം, ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളില്‍ യാത്രക്കാരുടെ പാസ്‌പോര്‍ട്ടില്‍ മുദ്ര പതിപ്പിക്കാന്‍ സീല്‍ ലഭ്യമാകും.

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബര്‍നാവിയും അല്‍ അല്‍ ഖര്‍നിയും നടത്തിയ ചരിത്രപരമായ ദൗത്യത്തിന്റെ ഭാഗമാണ് മുദ്ര.

Other News in this category



4malayalees Recommends