ദോഹ ഹോര്‍ട്ടികള്‍ച്ചറല്‍ എക്‌സ്‌പോ തയ്യാറെടുപ്പ് അവസാന ഘട്ടത്തില്‍

ദോഹ ഹോര്‍ട്ടികള്‍ച്ചറല്‍ എക്‌സ്‌പോ തയ്യാറെടുപ്പ് അവസാന ഘട്ടത്തില്‍
ഇന്റര്‍നാഷണല്‍ ഹോര്‍ട്ടി കള്‍ചറല്‍ എക്‌സ്‌പോ തയ്യാറെടുപ്പുകള്‍ 80 ശതമാനവും പൂര്‍ത്തിയായി. ഏതാനും പവലിയനുകളുടേയും താല്‍ക്കാലിക സൗകര്യങ്ങളുടേയും നിര്‍മ്മാണങ്ങള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്.

ഒക്ടോബറിന് മുമ്പായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാകുമെന്നും എക്‌സ്‌പോ ദോഹ കമ്മറ്റി ചെയര്‍മാന്‍ കൂടിയായ നഗരസഭ മന്ത്രി വ്യക്തമാക്കി.

എക്‌സ്‌പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്ന് ജിസിസി സെക്രട്ടേറിയറ്റിന്റെതാകും.

ദോഹ കോര്‍ണിഷിലെ അല്‍ബിദ പാര്‍ക്കില്‍ ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ ആറുമാസം നീളുന്നതാണ് എക്‌സോ. 30 ലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.

Other News in this category



4malayalees Recommends