പൂട്ടിപ്പോയ കമ്പനികളില്‍ നിന്ന് ഇഖാമ മാറ്റാന്‍ പ്രവാസികള്‍ക്ക് അവസരമൊരുങ്ങുന്നു

പൂട്ടിപ്പോയ കമ്പനികളില്‍ നിന്ന് ഇഖാമ മാറ്റാന്‍ പ്രവാസികള്‍ക്ക് അവസരമൊരുങ്ങുന്നു
കുവൈത്തില്‍ പൂട്ടിപ്പോയ കമ്പനികളില്‍ നിന്ന് തങ്ങളുടെ ഇഖാമ മാറ്റാന്‍ പ്രവാസികള്‍ക്ക് അവസരമൊരുങ്ങുന്നു. തൊഴില്‍ തട്ടിപ്പിനിരയായി കുവൈത്തില്‍ എത്തിയ നൂറുകണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാണ് കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ പുതിയ തീരുമാനം.

രാജ്യത്തെ മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ ഫയലുകള്‍ അടച്ചിരിക്കുന്ന കമ്പനികള്‍ക്ക് കീഴിലുള്ള പ്രവാസി ജീവനക്കാര്‍ക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് റസിഡന്‍സി മാറ്റുവാന്‍ കഴിയും. മാനുഷിക സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പുതിയ തീരുമാനം.

Other News in this category



4malayalees Recommends