പെണ്‍കുട്ടി ഒഴിവാക്കിയതിലുള്ള പക ; ക്രൂരമായി കൊലപ്പെടുത്തിയിട്ടും കുറ്റബോധമില്ലാതെ പ്രതി

പെണ്‍കുട്ടി ഒഴിവാക്കിയതിലുള്ള പക ; ക്രൂരമായി കൊലപ്പെടുത്തിയിട്ടും കുറ്റബോധമില്ലാതെ പ്രതി
ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയതില്‍ ഒരു ദുഖവുമില്ലെന്ന് ദില്ലി കൊലപാതക കേസ് പ്രതി സഹീല്‍. തന്നെ പെണ്‍കുട്ടി ഒഴിവാക്കിയതാണ് കൊല ചെയ്യാന്‍ കാരണം.

കൃത്യത്തിന് ശേഷം കൊലക്കത്തി ദില്ലി റിത്താലയില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് ബസില്‍ ബലന്ദ് ഷെറിലേക്ക് കടന്നു കളയുകയായിരുന്നു. ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

പതിനാറുകാരിയെ ഇരുപതോളം തവണയാണ് സഹീല്‍ കുത്തിയത്. സഹീല്‍ ലഹരിക്ക് അടിമയാണോ എന്നാണ് പൊലീസ് പരിശോധിച്ച് വരുന്നത്. ക്രൂരകൃത്യം നടത്തിയ ശേഷം പ്രതി മുങ്ങിയത് ബുലന്ദ് ഷെഹറിലെ ബന്ധു വീട്ടിലേക്കാണ്. ആറംഗം പ്രത്യേക സംഘമാണ് സഹലിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ലഹരി ഉപയോഗിച്ചതിന് ശേഷമാണോ പെണ്‍കുട്ടിയെ കൊന്നത് എന്നും അന്വേഷണസംഘം അന്വേഷിക്കും.

Other News in this category4malayalees Recommends