ടിക് ടോക്കില്‍ വൈറലായ പാചക കുറിപ്പ് പരീക്ഷിച്ചു ; മുട്ട പൊട്ടിത്തെറിച്ച് യുവതിയ്ക്ക് മുഖത്ത് ഗുരുതര പൊള്ളല്‍

ടിക്  ടോക്കില്‍ വൈറലായ പാചക കുറിപ്പ് പരീക്ഷിച്ചു ; മുട്ട പൊട്ടിത്തെറിച്ച് യുവതിയ്ക്ക് മുഖത്ത് ഗുരുതര പൊള്ളല്‍
ടിക് ടോക്കില്‍ വൈറലായ പാചക പരീക്ഷണം നടത്തിയ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. മൈക്രോവേവ് ഓവനില്‍ മുട്ട പാകം ചെയ്യുന്ന രീതിയാണ് യുവതി പരീക്ഷിച്ചത്. മുട്ട പൊട്ടിത്തെറിച്ചാണ് യുവതിയുടെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റത്. 37 കാരിയായ ഷാഫിയ ബഷീറിനാണ് പൊള്ളലേറ്റത്.

ഒരു മഗ്ഗില്‍ തിളച്ച വെള്ളമെടുത്ത് അതില്‍ മുട്ടയെടുത്ത് മൈക്രോവേവില്‍വെക്കുന്നതായിരുന്നു പാചക രീതി.

ഏതാനും മിനിറ്റുകള്‍ മുട്ട മൈക്രോവേവില്‍ വെച്ച ശേഷം തണുത്ത സ്പൂണ്‍ കൊണ്ട് പൊളിക്കാന്‍ നോക്കിയപ്പോള്‍ അത് പൊട്ടിത്തെറിക്കുകയായിരുന്നു. മുഖത്തിന്റെ വലതുഭാഗത്താണ് പെണ്‍കുട്ടിയ്ക്ക് പൊള്ളലേറ്റത്.

അപകട ശേഷം സഹിക്കാന്‍ കഴിയാത്ത വേദനയാണെന്നും ഇനിയാര്‍ക്കും ഇത്തരം അപകടം സംഭവിക്കരുതെന്നും യുവതി പറഞ്ഞു.

സോഷ്യല്‍മീഡിയയില്‍ വൈറലായ ട്രെന്‍ഡുകള്‍ പിന്തുടരുതെന്നും ഷാഫിയ പറയുന്നു. പേടിച്ചുപോയെന്നും ഇനി മുട്ട കഴിക്കില്ലെന്നും ഷാബിയ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

അതേസമയം മുട്ട മൈക്രേവേവില്‍ പാചകം ചെയ്യുന്നത് അപകടമാണെന്നും മുട്ട പൊട്ടിത്തെറിക്കുമെന്ന് ഓവനുകളില്‍ മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Other News in this category4malayalees Recommends