മറ്റുള്ളവര്‍ക്ക് വേണ്ടി ഞാന്‍ എന്റെ നിക്കാബ് മാറ്റില്ല, ഇത് എന്റെ ചോയിസ് ആണ്; വൈറലായി 'ദംഗല്‍' താരത്തിന്റെ ട്വീറ്റ്

മറ്റുള്ളവര്‍ക്ക് വേണ്ടി ഞാന്‍ എന്റെ നിക്കാബ് മാറ്റില്ല, ഇത് എന്റെ ചോയിസ് ആണ്; വൈറലായി 'ദംഗല്‍' താരത്തിന്റെ ട്വീറ്റ്
അഭിനയം തന്റെ വിശ്വാസത്തെ ബാധിക്കുന്നുവെന്ന് പറഞ്ഞ് സിനിമയില്‍ നിന്നും മാറി നിന്ന താരമാണ് സൈറ വസീം. 'ദംഗല്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സൈറ. സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറലാകാറുണ്ട്.

ബുര്‍ഖ ധരിച്ച ഒരു സ്ത്രീ അവരുടെ നിക്കാബ് മാറ്റാതെ ഭക്ഷണം കഴിക്കുന്ന ഫോട്ടോ പങ്കുവച്ചാണ് സൈറയുടെ ട്വീറ്റ്. 'ഇപ്പോള്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തു. ചിത്രത്തില്‍ കാണുന്നതു പോലെയാണ് ഞാനും കഴിച്ചത്. അത് എന്റെ മാത്രം ചോയിസ് ആണ്.'

'എനിക്ക് ചുറ്റുമുള്ളവര്‍ എല്ലാം നിക്കാബ് മാറ്റുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഞാന്‍ അത് മാറ്റിയില്ല. മറ്റുള്ളവര്‍ക്ക് വേണ്ടി ഞങ്ങള്‍ അത് ചെയ്യില്ല, പൊരുത്തപ്പെടുക' എന്നാണ് സൈറ കുറിച്ചത്. ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നേരത്തെ ഹിജാബ് ധരിക്കുന്നതിനോടും സൈറ പ്രതികരിച്ചിരുന്നു. ഇസ്ലാമില്‍ ഹിജാബ് തിരഞ്ഞെടുപ്പല്ല, നിര്‍ബന്ധമാണ്. ഒരു സ്ത്രീ തന്നെ സമര്‍പ്പിച്ച ദൈവത്തിന്റെ കല്‍പ്പനകള്‍ അനുസരിക്കുകയാണ്. ഞാന്‍ നന്ദിയോടെ ഹിജാബ് ധരിക്കുന്നു. അത് ധരിക്കുന്ന സ്ത്രീകളെ ഉപദ്രവിക്കരുത് എന്നായിരുന്നു സൈറ പറഞ്ഞത്.
Other News in this category4malayalees Recommends