ഹജ് ഉംറ തീര്‍ത്ഥാടകര്‍ക്ക് വാക്‌സീന്‍ സൗജന്യം

ഹജ് ഉംറ തീര്‍ത്ഥാടകര്‍ക്ക് വാക്‌സീന്‍ സൗജന്യം
ഹജ് ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള എല്ലാ വാക്‌സീനുകളും പ്രാഥമികാരോഗ്യ പരിചരണ കോര്‍പറേഷന്റെ ഹെല്‍ത്ത് സെന്ററുകളില്‍ സൗജന്യമായി ലഭിക്കും. രാജ്യത്തെ 31 ഹെല്‍ത്ത് സെന്ററുകളിലും വാക്‌സീനുകള്‍ ലഭിക്കും.

ഈ വര്‍ഷത്തെ ഹജ് തീര്‍ത്ഥാടകര്‍ കോവിഡ് വാക്‌സീന്‍ രണ്ട് ഡോസ് എങ്കിലും എടുക്കണമെന്നാണ് നിബന്ധന. മെനിഞ്ചെറ്റിസ് ,പകര്‍ച്ചപ്പനി തുടങ്ങിയ ചില സാംക്രമിക രോഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പുകളും എടുക്കണം.

ഹജ് ഉംറ യാത്രയ്ക്ക് പത്തു ദിവസം മുമ്പെങ്കിലും വാക്‌സീനുകള്‍ എടുത്തിരിക്കണം.

Other News in this category



4malayalees Recommends