ഉപയോഗിച്ച ടയറുകള്‍ കൂട്ടിയിട്ടാല്‍ നൂറു റിയാല്‍ പിഴ

ഉപയോഗിച്ച ടയറുകള്‍ കൂട്ടിയിട്ടാല്‍ നൂറു റിയാല്‍ പിഴ
ഉപയോഗിച്ച ടയറുകളും മറ്റും കടകള്‍ക്ക് മുന്നിലോ മറ്റോ കൂട്ടിയിടരുതെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കൊതുകുകളുടേയും പ്രാണികളുടേയും വ്യാപനം പരിമിതപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഉപയോഗിച്ചതും േേകടായതുമായ ടയറുകള്‍ ശരിയായി നീക്കം ചെയ്യണമെന്നും അവ സൂക്ഷിക്കുകയോ ശേഖരിക്കുകയോ പൊതു സ്ഥലങ്ങളില്‍ തള്ളുകയോ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നൂറു റിയാല്‍ പിഴ ചുമത്തും.

Other News in this category



4malayalees Recommends