കമ്പനികള്‍ക്ക് കോര്‍പറേറ്റ് പാസുമായി ഖത്തര്‍ റെയില്‍

കമ്പനികള്‍ക്ക് കോര്‍പറേറ്റ് പാസുമായി ഖത്തര്‍ റെയില്‍
രാജ്യത്തെ പ്രധാന പൊതുഗതാഗത സംവിധാനങ്ങളായ ദോഹ മെട്രോയിലും ട്രാം സര്‍വീസിലും കോര്‍പറേറ്റ് ജീവനക്കാര്‍ക്ക് യാത്രാ പാസ് ലഭ്യമാക്കി ഖത്തര്‍ റെയില്‍.

നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കുറയിക്കുകയും അതുവഴി സുസ്ഥിര യാത്രാ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തെ യാത്രാ പാസ് നടപ്പാക്കുന്നത്.

കോര്‍പറേറ്റ് മേഖലയുമായി അടുത്ത സഹകരണം വളര്‍ത്തിയെടുക്കുന്നതിനുള്ള സംരംഭങ്ങളുടെ ഭാഗമായി ദോഹ മെട്രോ, ലുസെയ്ല്‍ ട്രാം എന്നിവയില്‍ കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്ക് മിതമായ നിരക്കില്‍ വാര്‍ഷിക യാത്രാ പാസാണ് ഖത്തര്‍ റെയില്‍ നല്‍കുന്നത്.

Other News in this category



4malayalees Recommends