ഡെലിവറി കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം പുതു പുത്തന്‍ ഹ്യൂണ്ടായ് വെര്‍ണ പാലത്തില്‍ നിന്നും നദിയിലേക്ക് വീണു. ഗുജറാത്തില്‍ നിന്നാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെലിവറി കഴിഞ്ഞ പുത്തന്‍ സെഡാന്‍ രാത്രിയില്‍ ഓടിച്ച ഒരു കൂട്ടം യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്.
യുവാക്കള്‍ ഓടിച്ചിരുന്ന കാര്‍ ഒരു പാലത്തിന് സമീപം എത്തിയപ്പോള്‍, ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും, തുടര്‍ന്ന് വാഹനം സമീപത്തെ പുഴയിലേക്ക് മറിയുകയുമായിരുന്നു. മൂന്ന് പേരാണ് കാറിലുണ്ടായിരുന്നു.
ഡ്രൈവര്‍ ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ അബദ്ധത്തില്‍ അമര്‍ത്തിയതാണ് അപകടത്തില്‍ കലാശിച്ചതെന്നും സൂചനയുണ്ട്. അതേസമയം, പുഴയില്‍ വെള്ളം ഇല്ലാതിരുന്നതിനാല്‍ സെഡാന്‍ നനഞ്ഞ ചെളിയില്‍ മുങ്ങിയ നിലയിലായിരുന്നു. എന്നാല്‍, അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും കാര്യമായ പരിക്കില്ല.
ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പുറത്തെടുത്തവെങ്കിലും വാഹനത്തിന്റെ വശത്തെ ഡോര്‍ പാനലിലും മേല്‍ക്കൂരയിലും പൊട്ടുകള്‍ ഉണ്ട്