ഫേസ്ബുക്ക് കാമുകനെ കാണാന്‍ പാകിസ്ഥാനിലേക്ക് കടന്ന് ഇന്ത്യന്‍ വനിത ; നാടു കടന്നത് 35 കാരി

ഫേസ്ബുക്ക് കാമുകനെ കാണാന്‍ പാകിസ്ഥാനിലേക്ക് കടന്ന് ഇന്ത്യന്‍ വനിത ; നാടു കടന്നത് 35 കാരി
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് പാക് വനിതയായ സീമ ഹൈദര്‍ എത്തിയത് രാജ്യത്ത് വലിയ ചര്‍ച്ചകളാണ് വഴിവെച്ചത്. ഇപ്പോഴിതാ സാമനമായ സംഭവം പാകിസ്ഥാനിലും സംഭവിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ സ്വദേശിനിയാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ പാകിസ്ഥാനിലേക്ക് കടന്നിരിക്കുന്നത്.

35 കാരിയായ അഞ്ജുവാണ് 29കാരനായ നസ്രുള്ളയെ കാണുന്നതിനായി അതിര്‍ത്തി കടന്നത്. വാഗ ബോര്‍ഡര്‍ വഴിയാണ് അഞ്ജു ഇസ്ലാമബാദിലേക്ക് കടന്നത്. ഭര്‍ത്താവ് അരവിന്ദിനോട് കുറച്ച് ദിവസത്തേക്ക് ജയ്പൂരിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്.

എന്നാല്‍ പിന്നീടാണ് അഞ്ജു പാകിസ്ഥാനിലേക്കാണ് പോയതെന്ന് മാധ്യമങ്ങള്‍ വഴിയാണ് അരവിന്ദ് അറിയുന്നത്. അരവിന്ദ് അഞ്ജുവുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ തിരിച്ചുവരുമെന്നും അവര്‍ അറിയിച്ചു.

അതേസമയം ഇന്ത്യന്‍ വനിത പാകിസ്ഥാനിലേക്ക് കടന്നതോടെ പാകിസ്ഥാനില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലു വര്‍ഷം മുന്‍പാണ് ഇരുവരും ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത്. എന്നാല്‍ അഞ്ജു പാകിസ്ഥാനില്‍ എത്തിയത് വിവാഹം കഴിക്കാനല്ലെന്ന് നസ്രുള്ളയുടെ കുടുംബം പറയുന്നു. കൃത്യമായ രേഖകളുമായാണ് അഞ്ജു പാകിസ്ഥാനിലേക്ക് പോയത്. അഞ്ജുവിന് പാകിസ്ഥാനില്‍ 30 ദിവസം നില്‍ക്കാന്‍ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Other News in this category4malayalees Recommends