കനേഡിയന്‍ പ്രധാനമന്ത്രിക്ക് ജി 20 കഴിഞ്ഞ് ഇന്ത്യയില്‍ നിന്ന് മടങ്ങാനായില്ല; ട്രൂഡോവിന്റെ വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം അവസാന നിമിഷത്തില്‍ യാത്ര നീട്ടി വയ്‌ക്കേണ്ടി വന്നു; എത്രയും വേഗം പ്രശ്‌നം പരിഹരിക്കാനുള്ള നീക്കം തിരുതകൃതി
ഇന്ത്യയില്‍ നിന്ന് ജി 20 സമ്മിറ്റ് കഴിഞ്ഞ് പോകാനിരുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോവിന്റെ വിമാനത്തിന് സാങ്കേതിക തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് കനേഡിയന്‍ ഡെലിഗേഷന്‍ സംഘം ഇന്ത്യയില്‍ പെട്ട് പോയെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഞായറാഴ്ച ഇന്ത്യയില്‍ നിന്ന് തിരിക്കാനിരുന്ന സംഘം യാത്ര മാറ്റി വയ്‌ക്കേണ്ടി വന്നു. അസൗകര്യം സംഭവിച്ചതില്‍ എന്‍ജിനീയറിംഗ് ടീം ക്ഷമ ചോദിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഒഫീഷ്യലുകള്‍ ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.സമ്മിറ്റില്‍ പങ്കെടുക്കുന്നതിനായി ട്രൂഡോ വെള്ളിയാഴ്ചയായിരുന്നു ന്യൂ ദല്‍ഹിയിലെത്തിയിരുന്നത്. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറായിരുന്നു ട്രൂഡോവിനെ സ്വീകരിച്ചിരുന്നത്.
എയര്‍ഫോഴ്‌സ് എയര്‍പോര്‍ട്ടായ പാലം വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച രാത്രി എട്ട് മണിക്കായിരുന്നു വിമാനം പറന്നുയരാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ആര്‍സിഎഎഫിന്റെ പ്രത്യേക വിമാനത്തിന് ചില ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് യാത്ര വൈകിയിരിക്കുന്നത്. വിമാനം വൈകിയ വിവരം മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേര്‍സ് കനേഡിയന്‍ ഹൈക്കമ്മീഷനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. പറക്കാനൊരുങ്ങിയ വിമാനത്തിന് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് കനേഡിയന്‍ ആംഡ് ഫോഴ്‌സസ് അറിയിക്കുകയായിരുന്നുവെന്നാണ് മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേര്‍സ് പറയുന്നത്.
തുടര്‍ന്ന് വിദഗ്ധര്‍ പരിശോധന നടത്തിയിട്ടും പ്രശ്‌നം പരിഹരിക്കാനാവാത്തതിനെ തുടര്‍ന്ന് യാത്ര നീട്ടി വയ്ക്കുകയായിരുന്നു. പകരം സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷം യാത്ര ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.അപ്രതീക്ഷിതമായുണ്ടായ യാത്രാ തടസ്സത്തെ തുടര്‍ന്ന് ഡെലിഗേഷന്‍ സംഘത്തിന് താമസസ്ഥലത്തേക്ക് പോകുന്നതിന് അത്യാവശ്യമായി വാഹനങ്ങളും എയര്‍ക്രൂ സെക്യൂരിറ്റി ഓഫീസര്‍മാരെയും ലഭ്യമാക്കാന്‍ തങ്ങള്‍ മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേര്‍സിനോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഒഫീഷ്യലുകള്‍ പറയുന്നത്. ഇന്ത്യയിലെത്തിയ ട്രൂഡോ ബറാഖംബ റോഡിലെ ലളിത് ഹോട്ടലിലാണ് താമസിച്ചിരുന്നത്.