ചിക്കാഗോയിലെ സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന് ഇന്ന് 130 വയസ്സ്; ചിക്കോഗോയിലും ഇന്ത്യയിലും വിവിധ പരിപാടികള്‍; വിവേകാനന്ദന്റെ പ്രസംഗത്തിന് ഇന്നും പ്രസക്തിയുണ്ടെന്നും ലോകസാഹോദര്യത്തിന് വഴി കാട്ടുന്നതെന്നും മോഡി

ചിക്കാഗോയിലെ സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന് ഇന്ന് 130 വയസ്സ്; ചിക്കോഗോയിലും ഇന്ത്യയിലും വിവിധ പരിപാടികള്‍; വിവേകാനന്ദന്റെ പ്രസംഗത്തിന് ഇന്നും പ്രസക്തിയുണ്ടെന്നും ലോകസാഹോദര്യത്തിന് വഴി കാട്ടുന്നതെന്നും മോഡി
ചിക്കാഗോയില്‍ വച്ച് നടന്ന ലോകമതസമ്മേളനത്തില്‍ ഹിന്ദുമതത്തെ പ്രതിനിധീകരിച്ച് സ്വാമി വിവേകാനന്ദന്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന് ഇന്ന് 130 വയസ്സ് തികയുന്നു. 1893 സെപ്റ്റംബര്‍ 11നായിരുന്നു ആ പ്രസംഗം നടന്നത്. ദി പാര്‍ലിമെന്റ് ഓഫ് വേള്‍ഡ് റിലീജിയന്‍സ് 130 വയസ്സ് പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ ഇത് സംബന്ധിച്ച വിപുലമായ പരിപാടികളാണ് ചിക്കാഗോയില്‍ നടക്കുന്നത്. വിവിധ മതവിശ്വാസങ്ങള്‍ സംഗമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പരിപാടിയായ ഇതില്‍ വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്ന ആത്മീയ നേതാക്കള്‍ പങ്കെടുക്കാനെത്തുന്നുണ്ട്.

ഈ പാര്‍ലിമെന്റ് ഇവന്റിന് മുന്നോടിയായി ഓഗസ്റ്റ് 13ന് ചിക്കാഗോയിലെ സൗത്ത് ലൂപ്പില്‍ ലോക്കല്‍ ഫെയ്ത്ത്, സ്പിരിച്വല്‍, കള്‍ച്ചറല്‍ കമ്മ്യൂണിറ്റികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. സംഗീത, നൃത്ത, സാസ്‌കാരിക പരിപാടികള്‍ ഇതിനോട് അനുബന്ധിച്ച് അരങ്ങേറും. വിവിധ വിശ്വാസങ്ങളെ പ്രതിനിധീകരിക്കുന്ന നിശ്ചല ദൃശ്യങ്ങളും ചടങ്ങിന് കൊഴുപ്പ് കൂട്ടുന്നതാണ്. ഈ പരിപാടിയില്‍ ഹിന്ദു സ്വയംസേവക് സംഘ് യുഎസ്എ പരേഡ് നടത്തുന്നതാണ്. ഇതില്‍ എച്ച്എസ്എസിന്റെ 60ഓളം അംഗങ്ങളാണ് അണിനിരക്കുന്നത്.രുദ്രഗര്‍ജന ചിക്കാഗോ ഗ്രൂപ്പിലെയും മഹാരാഷ്ട്ര മണ്ഡല്‍ ചിക്കാഗോ ഗ്രൂപ്പിലെയും ഗായകരും അണിനിരക്കുന്നുണ്ട്. യുഎസിന്റെ പതാകയും എച്ച്എസ്എസ് ബാനറുകളും പോസ്റ്ററുകളും ബലൂണുകളും ഓം ബോര്‍ഡുകളും ഏന്തിയായിരിക്കും ഇവര്‍ പരേഡില്‍ ചുവട് വയ്ക്കുന്നത്.

130 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസം വിവേകാനന്ദന്‍ ചിക്കാഗോയില്‍ വച്ച് നടത്തിയ പ്രസംഗത്തിന് ഇന്നും പ്രസക്തിയുണ്ടെന്നും അതിലൂടെ ആഗോള ഐക്യവും സാഹോദര്യവും വളര്‍ത്താന്‍ സാധിക്കുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് മോഡി സോഷ്യല്‍ മീഡിയയായ എക്‌സില്‍ കുറിയ്ക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തില്‍ പലതിന്റെ പേരിലും സ്പര്‍ധ വര്‍ധിച്ച് വരുന്ന വേളയില്‍ ലോകസാഹോദര്യത്തിനായി വഴി കാട്ടുന്ന വാക്കുകളാണ് വിവേകാനന്ദന്‍ 130 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും അതിന് ഇന്നും മൂല്യമുണ്ടെന്നും മോഡി പറയുന്നു.ചിക്കോഗോക്ക് പുറമെ യുഎസിലെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലും ഈ പ്രസംഗത്തിന്റെ 130ാം വാര്‍ഷികാഘോഷ പരിപാടികള്‍ നടന്ന് വരുന്നുണ്ട്.

Other News in this category4malayalees Recommends