മസാച്ചുസെറ്റ്‌സിലും റോഡ് ഐലന്റിലും കടുത്ത മഴ കാരണം പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായി; വീടുകളും റോഡുകളും വെള്ളത്തിലായി; നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു; ലിയോമിന്‍സ്റ്ററില്‍ ആരും പുറത്തിറങ്ങരുതെന്ന് കടുത്ത നിര്‍ദേശം

മസാച്ചുസെറ്റ്‌സിലും റോഡ് ഐലന്റിലും കടുത്ത മഴ കാരണം പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായി; വീടുകളും റോഡുകളും വെള്ളത്തിലായി; നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു; ലിയോമിന്‍സ്റ്ററില്‍ ആരും പുറത്തിറങ്ങരുതെന്ന് കടുത്ത നിര്‍ദേശം
കടുത്ത മഴ മസാച്ചുസെറ്റ്‌സിലും റോഡ് ഐലന്റിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായെന്ന് റിപ്പോര്‍ട്ട്. വീടുകളിലേക്ക് വെള്ളം ഇരച്ച് കയറിയതിനെ തുടര്‍ന്ന് ഇവിടെ ഒരു നഗരത്തില്‍ സ്‌റ്റേറ്റ് ഓഫ് എമര്‍ജന്‍സി പ്രഖ്യാപിച്ചിട്ടുമുണ്ട്. റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കുടുങ്ങിപ്പോയി ഗതാഗതസ്തംഭനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബോസ്റ്റണിന് 40 മൈല്‍ വടക്ക് പടിഞ്ഞാറുള്ള ലിയോമിന്‍സ്റ്ററിലെ മേയറായ ഡീന്‍ മാസറെല്ല പുറത്തിറങ്ങരുതെന്നാണ് ജനത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി റോഡുകളില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഈ മുന്നറിയിപ്പ്.

ചിലരുടെ വീടുകളിലേക്ക് വെള്ളം ഇരച്ച് കയറിയതിനെ തുടര്‍ന്ന് അവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുമുണ്ട്. ചൊവ്വാഴ്ച വെള്ളപ്പൊക്കത്തെ തുടര്‍ന്ന് എല്ലാ സ്‌കൂളുകളും ഈ മേഖലയില്‍ അടയ്ക്കുകയും രണ്ട് ഷെല്‍ട്ടറുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നഗരത്തില്‍ 27 സെന്റീമീറ്ററിലധികം മഴയാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിച്ചതെന്നാണ് ചൊവ്വാഴ്ച വിളിച്ച് കൂട്ടിയ പത്രസമ്മേളനത്തില്‍ മാസറെല്ല വെളിപ്പെടുത്തിയത്. കഴിയുന്നതും വെള്ളപ്പൊക്കമിറങ്ങുന്നത് വരെ ഉയര്‍ന്ന ഇടങ്ങളില്‍ നിലകൊള്ളാനാണ് തിങ്കളാവ്ച ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു ഓഡിയോ മുന്നറിയിപ്പില്‍ മേയര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ലിയോമിന്‍സ്റ്ററിലെ ബ്രൂക്ക് ആന്‍ഡ് നോര്‍ത്ത് നാഷുവ നദിക്കരികില്‍ കഴിയുന്നവരോട് അടിയന്തിരമായി മാറിത്താമസിക്കാന്‍ നഗര അധികൃതര്‍ ചൊവ്വാഴ്ച രാവിലെ കടുത്ത നിര്‍ദേശമേകിയിരുന്നു.ബാരെറ്റ് പാര്‍ക്ക് പോണ്ട് ഡാം ഭീഷണിയിലായതിനെ തുടര്‍ന്നായിരുന്നു ഈ അടിയന്തിര നിര്‍ദേശം പുറപ്പെടുവിച്ചിരുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നഗരത്തില്‍ എമര്‍ജന്‍സി ബോട്ട് റെസ്‌ക്യൂ ആന്‍ഡ് റെസ്‌പോണ്‍സ് ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നാണ് മസാച്ചുസെറ്റ്‌സ് ഗവര്‍ണറായ മൗറി ഹീലേ വെളിപ്പെടുത്തിയിരിക്കുന്നത്.ലിയോമിന്‍സ്റ്റരിന് 55 മൈല്‍ തെക്ക് മാറിയിലുള്ള മസാച്ചു സെറ്റ്‌സ് ടൗണായ നോര്‍ത്ത് ആറ്റില്‍ബറോയിലും കടുത്ത വെള്ളപ്പൊക്കമുണ്ട്. ഇവിടെ റോഡുകളിലെ വെള്ളം ഒഴിവാക്കാനായി ക്രൂസിനെ നിയോഗിച്ചിട്ടുണ്ടെന്നാണ് നഗരാധികൃതര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 12 വീടുകളാണ് പ്രളയത്തില്‍ അകപ്പെട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends